വിശ്വസ്തർ ക്രീസിൽ, ആത്മവിശ്വാസത്തിൽ ഇന്ത്യ; മർഫി പണി തുടങ്ങി

ബോർഡർ ഗാവസ്‌കർ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ആധിപത്യം പുലർത്തിയ ഇന്ത്യ രണ്ടാം ദിനവും ആധിപത്യം തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുനട. ഇന്നലെ 177 റൺസിന് ഓസ്‌ട്രേലിയയെ പുറത്താക്കിയ ഇന്ത്യ 77 റൺസ് ഇന്നലെ തന്നെ നേടിയിരുന്നു. ഇപ്പോൾ ഇടവേളക്ക് പിരിയുമ്പോൾ രോഹിത്- കോഹ്ലി സഖ്യത്തിന്റെ പിൻബലത്തിൽ 151/ 3 എന്ന നിലയിൽ ഇന്ത്യ ലീഡിനോട് അടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. രോഹിത് 85 റൺസ് നേടി കഴിഞ്ഞിട്ടുണ്ട്.

മത്സരത്തിന്റെ ആദ്യ പകുതി

ഈ ബോർഡർ ഗവാസ്‌ക്കർ ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ഓസ്‌ട്രേലിയൻ താരങ്ങൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരായിരിക്കും അശ്വിന്റെ. അവനെ എങ്ങനെ നേരിടണം എന്ന് ഞങ്ങൾക്ക് അറിയാം എന്ന് അവർ പല തവണ ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പഠിച്ചുകൊണ്ടുവന്ന സിലബസ് അല്ല പരീക്ഷക്ക് വന്നത് എന്ന് പറഞ്ഞപോലെ ആദ്യ ടെസ്റ്റിൽ ടോസ് നേടി ഇന്ത്യൻ പേസ് ആക്രമണത്തെ ആക്രമിക്കാൻ ഇരുന്ന ഓസ്‌ട്രേലിയക്ക് പിഴച്ചു, ഓപ്പണറുമാർ റാൻഡ് പേരും ദാ വന്നു ദേ പോയി എന്നാ പറയുന്ന പോലെ മടങ്ങി. ഖവാജയെ സിറാജ് മടക്കിയപ്പോൾ വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഇരട്ടി പ്രഹരം ഏൽപ്പിച്ചു.

ഒരു ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ എല്ലാ വാശിയും തുടക്കം മുതൽ കാണാൻ സാധിക്കുന്ന മത്സരത്തിൽ തന്റെ ആദ്യ ഓവറിന്റെ ആദ്യ പന്തിലാണ് സിറാജ് ഖവാജയെ എൽ. ബി കുടുക്കി മടക്കിയത്. തൊട്ടുപിന്നാലെ തന്റെ രണ്ടാം ഓവറിലെ ആദ്യ എന്തിൽ മനോഹരമായ ഒരു ബോളിലൂടെ അപകടകാരി വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഷമിയും കൂടി ചേർന്നപ്പോൾ ഇന്ത്യ ആഗ്രഹിച്ച തുടക്കം തന്നെ കിട്ടി.

സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട്

സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട് ഓസ്ട്രേലിയ ആഗ്രഹിച്ച പോലെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. ലബുഷാഗ്‌നെ ആക്രമിച്ചപ്പോൾ സ്മിത്ത് നല്ല പ്രതിരോധം തീർത്തു. ഇതിനിടയിൽ സ്മിത്തിനെ മടക്കാൻ കിട്ടിയ രണ്ട് അവസരങ്ങൾ ടീം പാഴാക്കുകയും ചെയ്തു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് അപകടം വിതക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ജഡേജ അവതരിച്ചത്. ആക്രമിക്കാൻ ക്രീസ് വിട്ടിറങ്ങിയ ലബുഷാഗ്‌നെക്ക് 49(123) പിഴച്ചു, കെ.എസ് ഭാരത്തിന്റെ മിന്നൽ സ്റ്റമ്പിങ്ങിൽ താരം പുറത്ത്. അടുത്ത പന്തിൽ മാറ്റ് റെൻഷൗയെ ജഡേജ കുടുക്കി, എൽ ബിയിൽ താരം പുറത്ത്. പെട്ടെന്നുള്ള പതർച്ച ഓസ്ട്രേലിയ കരുതിയില്ല. ആ സമ്മർദ്ദം പിന്നീടും തുടർന്ന ജഡേജ അടുത്ത ഓവറിൽ സ്മിത്തിനെ (37) മനോഹരമായ പന്തിൽ പ്രതിരോധം തകർത്തതോടെ മടക്കിയതോടെ ഓസ്ട്രേലിയ തകർന്നു.

അശ്വിനും ഒപ്പം ചേർന്നപ്പോൾ പൂർത്തിയായി

സ്മിത്ത് പുറത്തായ ശേഷം ഹാൻഡ്‌സ്‌കോപ്- അലക്സ് കാരി സഖ്യം ഓസ്‌ട്രേലിയയുടെ സ്കോർ ബോർഡ് പതുക്കെ ഉയർത്താൻ തുടങ്ങി, എന്നാൽ ടെസ്റ്റിൽ തന്റെ 450 വിക്കറ്റുകൾ എന്ന നേട്ടത്തിന് ഒരെണ്ണം അകലെ ആയിരുന്ന അശ്വിൻ കാരിയെ വീഴ്ത്തി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നെ ആർക്കും ചലനം ഉണ്ടക്കാൻ സാധിച്ചില്ല. ഹാൻഡ്‌സ്‌കോപ് ഒന്ന് പൊരുതി നോക്കിയെങ്കിലും അധികം ആയുസ് ഉണ്ടായിരുന്നില്ല. ജഡേജ അഞ്ചും അശ്വിൻ മൂന്നും സിറാജ് ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.

രോഹിത്- രാഹുൽ സഖ്യം

രോഹിത്- രാഹുൽ സഖ്യം ഓപ്പണറുമാറായി ഇറങ്ങുബോൾ ഓസ്‌ട്രേലിയൻ അസ്പിന്നറുമാർ അവരുടെ മേൽ ഉണ്ടാക്കുന്ന ഭീക്ഷണിയെക്കുറിച്ച് ഓർത്തു ഇന്ത്യൻ ആരാധകർ ഒന്ന് ശങ്കിച്ചിരുന്നു, എന്നാൽ ഒരു പ്രശ്‌നവു ഉണ്ടായില്ല, ഇന്ത്യ ആഗ്രഹിച്ചതിലും അപ്പുറം മികച്ച തുടക്കമാണ് ഇരുവരും നൽകിയത്. രോഹിത് ആക്രമിച്ചപ്പോൾ രാഹുൽ പ്രതിരോധം തീർത്തു. വളരെ പോസിറ്റീവായി കളിക്കുന്നരോഹിതിനെ ഇന്ന് കാണാൻ കഴിഞ്ഞത്, ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം നിലവിൽ 56 റൺസ് നേടി കഴിഞ്ഞു. കളി അവസാനിക്കാൻ ഒരു ഓവർ ബാക്കിയുള്ളപ്പോൾ രാഹുൽ 20 (71) വീണെങ്കിലും ഇന്ത്യ നിരാശരാണ്. കൂടുതൽ നഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ ആകണം അശ്വിനാണ് മൂന്നാമനായി ക്രീസിലെത്തിയത്.

മർഫിയുടെ മികവും രോഹിതിന്റെ മികവും

ഇന്നലെ രാഹുലിന്റെ വിക്കറ്റ് നേടിയ മർഫിയുടെ പന്തുകൾ തന്നെ ആയിരുന്നു ഇന്ത്യക്ക് വെല്ലുവിളി. ഇന്നലെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അശ്വിനെ 23(62) എൽ.ബി. ഡബ്ല്യൂ ആയി മടക്കിയ മടക്കിയ മർഫി തൊട്ടുപിന്നാലെ തന്നെ പൂജാര 7 മടക്കി ഇരട്ട പ്രകരം എലിപ്പിച്ചു. എന്നാൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത ബാറ്റ്‌സ്മാനായ കോഹ്ലിയാണ് രോഹിതിന്റെ കൂടെ ഇപ്പോൾ ക്രീസിൽ എന്നുള്ളത് ലീഡ് നേടാനുള്ള ഇന്ത്യയുടെ സാധ്യത കൂട്ടും.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന