Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

തോല്‍പ്പിച്ചത് ധോണിയുടെ തുഴച്ചലിലെന്ന് ആരാധകര്‍; ജയം കൈവിട്ടതിന് മഹിക്ക് രൂക്ഷ വിമര്‍ശനം

, 4:17 pm

സിഡ്‌നി ഏകദിനത്തില്‍ 34 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി എം എസ് ധോണി. വന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യയ്ക്ക് ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്തുന്നതിന് ധോണി പരാജയപ്പെട്ടതായിട്ടാണ് ആരാധകര്‍ വിലയിരുത്തുന്നത്. 96 പന്തില്‍ 51 റണ്‍സാണ് ധോണി നേടിയത്. 53.13 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ധോണിയുടെ ബാറ്റിംഗ്.

ടെസ്റ്റ് ശൈലിയിലാണ് ധോണി ബാറ്റ് വീശിയതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നത്. നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യ കരകയറ്റുന്നതിന് രോഹിത് ശര്‍മ്മയ്ക്കുമായി കൂട്ട്‌കെട്ട് ഉണ്ടാക്കിയ ധോണി സ്‌ട്രൈക്ക് കൈമാറുന്നതിലും ബൗണ്ടറി കണ്ടെത്തുന്നതിലും പരാജയപ്പെട്ടതായിട്ടാണ് വിമര്‍ശനം. അതേസമയം മികച്ച രീതിയില്‍ ബാറ്റ് വീശിയ രോഹിത് 129 പന്തില്‍ നിന്നും 133 റണ്‍സാണ് നേടിയത്. 10 ഫോറും 6 സിക്‌സും അടക്കം 103.10 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് ക്രീസില്‍ നിറഞ്ഞാടിയത്. പക്ഷേ രോഹിതിന്റെ മികച്ച ബാറ്റിംഗിനും ഇന്ത്യയക്ക് വിജയം സമ്മാനിക്കുന്നതിന് സാധിച്ചില്ല.

ശിഖര്‍ ധവാനും അമ്പാട്ടി റായിഡു എന്നിവര്‍ പൂജ്യത്തിനാണ് മടങ്ങിയത്. കേവലം മൂന്നു റണ്‍സാണ് നായകനായ വിരാട് കോഹ്ലി നേടിയത്. അവസാന ഘട്ടത്തില്‍ ഭുവനേശ്വര്‍ കുമാര്‍ രക്ഷിക്കുന്നതിന് ശ്രമം നടത്തിയിരുന്നു. 23 പന്തില്‍ 29 റണ്‍സ് നേടിയിട്ടും ഭുവിക്കും ഇന്ത്യയെ ഓസീസ് ഉയര്‍ത്തി കൂറ്റന്‍ സ്‌കോര്‍ മറികടക്കുന്നതിന് പ്രാപ്തിയുള്ളതാക്കി മാറ്റാന്‍ കഴിഞ്ഞില്ല.

Advertisement