ഒരിക്കൽ കൂടി ലഖ്‌നൗ പടിക്കൽ കാലമുടച്ചപ്പോൾ ഇന്നലെ നടന്ന മത്സരരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 18 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. പ്രീമിയർ ലീഗിൽ ഒരുപാട് പ്രാവശ്യം ഫിനിഷറുടെ റോൾ ഭംഗി ആയി ചെയ്ത ചെയ്ത മാർക്കസ് സ്റ്റോയിനിസിന് ടീമിനെ വിജയവര കടത്താൻ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്. എന്നാൽ താരത്തിന്റെ പുറത്താക്കലിന് കാരണം അമ്പയർ എടുത്ത തെറ്റായ ഒരു തീരുമാനം ആണെന്നാണ് ലഖ്‌നൗ ആരാധകരുടെ വാദം.
ലഖ്‌നൗവിന് ജയിക്കാൻ 12 പന്തിൽ 34 റൺസ് വേണ്ടിയിരുന്നപ്പോൾ സ്റ്റോയിനിസും ജേസൺ ഹോൾഡറുമായിരുന്നു ക്രീസിൽ, ഇരുവരുടെയും ഫിനിഷിങ് പാടവം വെച്ച് ആ സമയം കളി ലഖ്‌നൗവിന്റെ വരുതിയിലായിരുന്നു. ആ സമയത്ത് 18-ാം ഓവറിലെ ആദ്യ പന്ത് ഓഫ് സ്റ്റമ്പിന് ഏറെ പുറത്ത് കൂടി പോയിട്ടും അമ്പയർ വൈഡ് വിളിച്ചില്ല. ഈ തീരുമാനത്തിൽ ക്രീസിൽ ഉണ്ടായിരുന്ന മാർക്കസ് ഏറെ അസ്വസ്ഥനായിരുന്നു. ടി.വി റീപ്ലേകളിലും പന്ത് വൈഡ് ആണെന്ന് വ്യക്തമായിരുന്നു. അസ്വസ്ഥത സ്റ്റോക്സ് അമ്പയറോഡ് പ്രകടിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത പന്തിൽ ഹേസിൽവുഡിനെ ഫൈൻ ലെഗിന് മുകളിലൂടെ സ്കൂപ്പ് ചെയ്യാൻ ശ്രമിച്ച മാർക്കസിന് പിഴച്ചു, പന്ത് നേരെ സ്റ്റമ്പിലേക്ക് ആണ് പോയത്.
അമ്പയറുടെ മോശം തീരുമാനം കാരണം സ്റ്റോയിനിസിന്റെ ശ്രദ്ധ നഷ്ടപ്പെട്ടെന്നും അത് അദ്ദേഹത്തിന് വിക്കറ്റ് നഷ്ടമാകുന്നതിലേക്ക് നയിച്ചുവെന്നും ട്വിറ്ററിലെ ആരാധകർ പറഞ്ഞു. മാർകസ് സ്റ്റോയിനിസിനെ വൈകി ബാറ്റ് ചെയ്യാൻ ഇറക്കുന്നതിന് ആരാധകർ എൽഎസ്ജി മാനേജ്മെന്റിനെ കുറ്റപ്പെടുത്തി.