സർഫ്രാസിന്റെ സമീപനം കാണുമ്പോൾ അവരുടെ വില ആരാധകർ അറിയുന്നു, ടെസ്റ്റ് കളിയെന്നാൽ മാസ് മാത്രമല്ല വിവേകം കൂടി വേണം എന്ന് പഠിപ്പിച്ചവർ; ഇനി കണ്ണ് തുറക്കു ബിസിസിഐ

കിവീസ് ഉയർത്തിയ 146 റൺ വിജയലക്ഷ്യം പിന്തുടർന്നപ്പോൾ ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചത് എളുപ്പത്തിൽ ഉള്ള ഒരു ജയം ആയിരുന്നെങ്കിൽ സംഭവിച്ചത് ഹാർട്ട് ബ്രേക്ക് ആയിരുന്നു എന്ന് പറയാം. പിച്ചിലെ ഭൂതമോ അമിത സ്പിൻ സപ്പോർട്ടോ ഒന്നും കൊണ്ടല്ല മറിച്ച് വിവേകമില്ലാത്ത ബാറ്റിംഗ് സമീപനത്തിലൂടെ കൈയിൽ ഇരുന്ന കളി കിവീസിന്റെ കൈയിലേക്ക് കൊടുക്കുന്ന ബാറ്റിംഗ് സമീപനത്തിലൂടെയാണ് ടോപ് ഓർഡർ ബാറ്റർമാർ ആരാധകരെ നിരാശപെടുത്തുക ആയിരുന്നു..

രോഹിതും, ഗില്ലും, കോഹ്‌ലിയും, ജയ്‌സ്വാളും ഉൾപ്പടെ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർമാർ എല്ലാവരും നിരാശപെടുത്തിയപ്പോൾ ടീം സ്കോർ 29 – 4 എന്ന നിലയിൽ നിൽക്കുന്നു. ഋഷഭ് പന്തുമായി മികച്ച ഒരു കൂട്ടുകെട്ട് ഉണ്ടാക്കി കളിയിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്വം സർഫ്രാസ് ഖാനായിരുന്നു. ആദ്യ ഇന്നിഗ്‌സിലെ നിരാശപ്പെടുത്തിയ പ്രകടനത്തിന് ശേഷം മനോഹരമായി കളി ഇന്ത്യക്ക് അനുകൂലമാക്കാനുള്ള അവസരം ഉണ്ടായിരുന്ന സർഫ്രാസ് ഒരു ആവശ്യവും ഇല്ലാത്ത ഷോട്ട് കളിച്ചപ്പോൾ ടീമിനെ തള്ളിയിട്ടത് വമ്പൻ സമ്മർദ്ദത്തിലേക്ക്.

അപകടകാരിയായ അജാസ് പട്ടേലിന്റെ ഒരു ഫുൾ ടോസിൽ വമ്പൻ ഷോട്ടിന് ശ്രാമിച്ച താരം 1 റൺ എടുത്ത് രചിൻ രവീന്ദ്രക്ക് ക്യാച്ച് നൽകി മടങ്ങുക ആയിരുന്നു. ടെസ്റ്റ് ഫോര്മാറ്റിനെ അതിന്റെ യാതൊരു ബഹുമാനത്തിലും നോക്കാതെ ബോളറെയോ പിച്ചിനെയോ ഒന്നും റെസ്പക്റ്റ് ചെയ്യാതെ കളിക്കുന്ന സർഫ്രാസിന്റെ ഇന്നത്തെ ശൈലി ഇന്ത്യൻ ആരാധകരെ പൂജാര, രഹാനെ തുടങ്ങിയ താരങ്ങളെ ഓര്മിപ്പിക്കുന്നതിലേക്ക് എത്തിച്ചു. സർഫ്രാസ് ഖാൻ ഒരിക്കലും ഒരു മോശം താരമല്ല, ഈ പരമ്പരയിൽ തന്നെ താരം ഒരു സെഞ്ച്വറി പ്രകടനമൊക്കെ നടത്തിയിരുന്നു.

എന്നാൽ വന്നിറങ്ങി ആദ്യ പന്ത് മുതൽ അടിച്ചുകളിക്കാൻ ശ്രമിക്കുന്ന ശൈലിക്ക് പകരം പൂജാരയും രഹാനെയുമൊക്കെ ഇന്ത്യക്ക് വേണ്ടി വർഷങ്ങളോളം നന്നായി കളിച്ചവരുടെ ശൈലി അദ്ദേഹം മാതൃക ആക്കേണ്ടത്. സാഹചര്യം അനുസരിച്ച് കളിച്ചില്ലെങ്കിൽ ഇത്തരത്തിൽ പണി കിട്ടുമെന്നുള്ളത്തിന് ഉദാഹരണമായിരുന്നു സർഫ്രാസിന്റെ ഒകെ ഇന്നിംഗ്സ്.

ബോർഡർ ഗവാസ്‌ക്കർ ട്രോഫിയൊക്കെ വരാനിരിക്കെ രഹാനെ- പൂജാര തുടങ്ങിയ താരങ്ങളെ ഇന്ത്യ മിസ് ചെയ്യും എന്ന് ഉറപ്പാണ്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?