KKR VS LSG: ടീമിലെടുത്തത് 1,5 കോടിക്ക്, എന്നാല്‍ പണിയെടുക്കുന്നത് 27 കോടികാരനെ പോലെ, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നാല് റണ്‍സിന് തോറ്റെങ്കിലും ഇന്ന് മികച്ച പ്രകടനമാണ് കൊല്‍ക്കത്തയുടെ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ക്വിന്റണ്‍ ഡികോക്ക് തുടക്കത്തിലെ പുറത്തായെങ്കിലും സുനില്‍ നരെയ്ന്‍, ക്യാപ്റ്റന്‍ രഹാനെ, വെങ്കടേഷ് അയ്യര്‍, റിങ്കു സിങ് എന്നിവരെല്ലാം തന്നെ കെകെആറിനായി തിളങ്ങി. 35 പന്തുകളില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 61 റണ്‍സാണ് ഇന്നത്തെ മത്സരത്തില്‍ രഹാനെ നേടിയത്. ഈ സീസണില്‍ മികച്ച ഫോമിലാണ് കൊല്‍ക്കത്ത നായകന്‍ കളിക്കുന്നത്. വെങ്കടേഷ് അയ്യറിനൊപ്പം ചേര്‍ന്ന് ഒരുഘട്ടത്തില്‍ കൊല്‍ക്കത്തയെ വിജയതീരത്ത് എത്തിക്കുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു രഹാനെയുടെ പുറത്താവല്‍.

അതേസമയം ഇന്നത്തെ മത്സരത്തിന് ശേഷം രഹാനെയെ കുറിച്ച് വരുന്ന ട്രോളുകള്‍ വൈറലാവുകയാണ്. 1,5 കോടിക്കാണ് താരത്തെ കൊല്‍ക്കത്ത ടീമിലെടുത്തത്. എന്നാല്‍ 27കോടിക്ക് എടുത്ത പ്ലെയറെ പോലെയാണ് അദ്ദേഹത്തിന്റെ കളി എന്നാണ് ആരാധകരില്‍ ചിലര്‍ പ്രശംസിച്ച് കുറിച്ചിട്ടുളളത്. 37 വയസായിട്ടും അദ്ദേഹത്തിന്റെ പഴയ ഫോമിനും ബാറ്റിങ്ങിനും ഒരു മാറ്റവും വന്നിട്ടില്ലെന്ന് ചിലര്‍ കുറിക്കുന്നു.

239 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഇന്ന് കൊല്‍ക്കത്തയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നല്‍കിയത്. എന്നാല്‍ മറുപടി ബാറ്റിങില്‍ ഇരുപത് ഓവറില്‍ 234 റണ്‍സ് എടുക്കാനേ കെകെആര്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചുളളു. അവസാന നിമിഷങ്ങളില്‍ റിങ്കു സിങ് വമ്പനടികളുമായി കളം നിറഞ്ഞെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

Latest Stories

LSG VS PBKS: നിന്റെ അവസ്ഥ കണ്ട് ചിരിക്കാനും തോന്നുന്നുണ്ട്, എന്റെ അവസ്ഥ ഓർത്ത് കരയാനും തോന്നുന്നുണ്ട്; 27 കോടി വീണ്ടും ഫ്ലോപ്പ്

പാലക്കാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; തല അറുത്തുമാറ്റി വെട്ടി കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

PBKS VS LSG: എടാ പിള്ളേരേ, ഞാൻ ഫോം ആയാൽ നീയൊക്കെ തീർന്നു എന്ന് കൂട്ടിക്കോ; ലക്‌നൗവിനെതിരെ ശ്രേയസ് അയ്യരുടെ സംഹാരതാണ്ഡവം

RR VS KKR: പൊക്കി പൊക്കി ചെക്കൻ ഇപ്പോൾ എയറിലായി; വീണ്ടും ഫ്ലോപ്പായ വൈഭവിനെതിരെ വൻ ആരാധകരോഷം

കേരളം ഇനി ചുട്ടുപൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

RR VS KKR: നീയൊക്കെ എന്നെ കുറെ കളിയാക്കി, ഇതാ അതിനുള്ള മറുപടി; കൊൽക്കത്തയ്‌ക്കെതിരെ റിയാൻ പരാഗിന്റെ സിക്സർ പൂരം

RR VS KKR: ജയ്‌സ്വാളിനെ പച്ചതെറി വിളിച്ച് പരാഗ്, എന്നാപ്പിനെ നീ ഒറ്റയ്ക്ക് അങ്ങ് കളിക്ക്, രാജസ്ഥാന്‍ ടീമിന് ഇത് എന്ത് പറ്റി, അവസരം മുതലാക്കി കൊല്‍ക്കത്ത

കെഎസ് വീഴുമോ?, പ്രവര്‍ത്തകര്‍ തിരിച്ചറിയുന്ന നേതാവ് വരുമോ?; 'ക്യാപ്റ്റനാകാന്‍' കോണ്‍ഗ്രസ് ക്യാമ്പിലെ അടിതട

വീണിതല്ലോ കിടക്കുന്നു പിച്ചിൽ ഒരു മൊബൈൽ ഫോൺ, കൗണ്ടി മത്സരത്തിനിടെ താരത്തിന്റെ പോക്കറ്റിൽ നിന്ന്...; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

റാബീസ് വന്നിട്ടും രക്ഷപ്പെട്ട ലോകത്തിലെ ഒരേയൊരാള്‍ ! കോമയിലാക്കി അവളെ രക്ഷിച്ചെടുത്ത അസാധാരണ ചികില്‍സ..