സഞ്ജുവിന്റെ അഹന്ത ഇല്ലാതാക്കാൻ ഇങ്ങനെ ഫ്ലോപ്പ് ആകുന്നത് നല്ലതെന്ന് ആരാധകർ; നിരാശയിലും പിന്തുണ ലഭിച്ച് താരം

ഇന്ത്യൻ ടീമിലെ ഏറ്റവും വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേര് സഞ്ജു നേടിയിരുന്നു. അടുപ്പിച്ച് രണ്ട് മത്സരങ്ങൾ സെഞ്ചുറി നേടുന്ന ആദ്യ ടി 20 ബാറ്റർ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നാൽ ഹാട്രിക്ക് സെഞ്ചുറി പ്രതീക്ഷിച്ച താരത്തിന് ഇന്ന് നിരാശപ്പെടേണ്ടി വന്നു. ഇപ്പോൾ നടക്കുന്ന രണ്ടാം ടി-20 യിലെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ പൂജ്യനായി മടങ്ങി. വിക്കറ്റ് നേടിയത് സൗത്ത് ആഫ്രിക്കയുടെ മാർക്കോ ജാൻസനാണ്. ജാൻസന്റെ എക്സ്ട്രാ പേസ് ജഡ്ജ് ചെയ്യുന്നതിൽ സഞ്ജു പരാജയപ്പെടുകയായിരുന്നു.

നിലവിൽ ഇന്ത്യൻ ബാറ്റർമാരെ പിടിച്ച് നിർത്തുന്നതിൽ സൗത്ത് ആഫ്രിക്കൻ ബോളർമാർ വിജയിച്ചിട്ടുണ്ട്. മികച്ച പ്രകടനം തന്നെയാണ് ബോളർമാർ കാഴ്ച വെച്ചത്. മാർക്കോ ജാൻസൻ, ജെറാദ് കോട്സി, ആദിൽ സിംലയിൻ, ഐഡൻ മാർക്രെം, എങ്കബാ പീറ്റർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

രണ്ടാം ഓവറിൽ യുവ താരം അഭിഷേക് ശർമ്മ 5 പന്തിൽ 4 റൺസ് മാത്രമാണ് നേടിയത്. പിന്നീട് വന്ന സൂര്യ കുമാർ യാദവ് 9 പന്തിൽ 4 റൺസ് നേടി നിറം മങ്ങി. ഇതോടെ കളി സൗത്ത് ആഫ്രിക്കയുടെ വരുതിയിലാക്കി. നിരവധി ബോളുകൾ ഡോട്ട് ആക്കിയെങ്കിലും ഹാർദിക്‌ പാണ്ട്യ 45 പന്തിൽ 39* നേടി പൊരുതി. കൂടാതെ തിലക് വർമ്മ 20 പന്തിൽ 20, അക്‌സർ പട്ടേൽ 21 പന്തിൽ 27, അർശ്ദീപ് സിങ് 6 പന്തിൽ 7* എന്നിവർ ചേർന്നാണ് ഇന്ത്യയെ 120 ഇൽ എത്തിച്ചത്.

Latest Stories

'സിപിഎം വ്യാജവോട്ട് തടയുന്നെങ്കിൽ ആദ്യം തടയേണ്ടത് സരിന്റെ വോട്ട്'; വിമർശനവുമായി വി ഡി സതീശൻ

ഐപിഎല്‍ ലേലം 2025: കുതിച്ചുയര്‍ന്ന് മാര്‍ക്കോ ജാന്‍സന്റെ അടിസ്ഥാന വില, കോടികളുടെ വര്‍ദ്ധന!

ലിവർപൂളിനെയും യർഗൻ ക്ലോപ്പിനെയും തെറിവിളിച്ചതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട റഫറി കൊക്കെയ്ൻ ഉപയോഗിക്കുന്ന വീഡിയോ പുറത്ത്

ഈ പിള്ളേര് പൊളിയാണ്... ഇത് പ്രേക്ഷകര്‍ നല്‍കിയ വിജയം; 'മുറ'യുടെ ഗംഭീര വിജയം ആഘോഷിച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരും

BGT 2024: ഇന്ത്യൻ ടീമിലേക്ക് സച്ചിൻ വരണം, എങ്കിൽ ഹാട്രിക്ക് ഉറപ്പ്: ഡബ്ല്യുവി രാമൻ

'തിരക്കഥ ഷാഫി, എഴുതിയത് രാഹുൽ മാങ്കൂട്ടത്തിൽ, കൂടെ നിന്നത് സതീശൻ'; ഇപിയുടെ ആത്മകഥ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയെന്ന് പി സരിൻ

ഇതിനായിരുന്നോ കാത്തിരുന്നത്? നിരാശപ്പെടുത്തി 'കങ്കുവ', കാര്‍ത്തിയുടെ കാമിയോയും തുണച്ചില്ല! പ്രതികരിച്ച് പ്രേക്ഷകര്‍

ഇത് പോലെ ഒരു നാണക്കേട് ലോകത്തിൽ ഒരു ബാറ്റർക്കും ഇല്ലാത്തത്, അപമാനത്തിന്റെ പടുകുഴിയിൽ സഞ്ജു സാംസൺ; മലയാളി താരത്തെ ട്രോളി ആരാധകർ

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി

ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; വധൂവരന്മാരടക്കം 26 മരണം, രക്ഷപെട്ടത് ഒരാൾ മാത്രം