താൻ ഒരു തോൽവി തന്നെടോ രോഹിത് എന്ന് ആരാധകർ, ഇത്ര മോശം കണക്കുകൾ ഒരു ബാറ്റർക്കും ഇല്ലാത്തത്; എട്ട് റൺസ് വരുത്തി വെച്ചത് വലിയ നാശം

ഇന്ത്യ – ന്യൂസിലാന്റ് രണ്ടാം ടെസ്റ്റ് അതിന്റെ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മത്സരത്തിൽ ഉടനീളം തുടര്ന്ന് കിവി ആധിപത്യം ഇന്ന് അതിന്റെ പൂർണ തോതിലേക്ക് എത്തുന്ന കആഴ്ചയാണ് കാണാൻ സാധിക്കുന്നത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് മുന്നിൽ 359 റൺ വിജയലസഖ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 170 – 7 എന്ന നിലയിലാണ് ഇന്ത്യ.

മികച്ച തുടക്കമൊക്കെ കിട്ടിയെങ്കിലും ഇന്നും രോഹിത് അനാവശ്യമായി അത് വലിച്ചെറിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്, വെറും 8 റൺ എടുത്ത രോഹിത് മിച്ചൽ സാന്റനറിന് വിക്കറ്റ് നൽകിയാണ് മടങ്ങിയത്. പിച്ചും സാഹചര്യവും ഒന്നും നോക്കാതെ ക്രീസിൽ നിന്ന് പുറത്തിറങ്ങി ഒരു ചാർജിങ് ഷോട്ടിന് ശ്രമിച്ച രോഹിത്തിനെ എക്സ്ട്രാ ബൗൺസ് ചതിച്ചു. ഇന്സൈഡ് എഡ്ജ് ഫ്രണ്ട് പാഡിൽ തട്ടി ക്യാച്ച് ആകുക ആയിരുന്നു.

രോഹിത്തിന്റെ സംബന്ധിച്ച് 2024 തുടങ്ങിയതിന് ശേഷം ഇത് 11 ആം തവണയാണ് സിംഗിൾ ഡിജിറ്റിന് പുറത്താകുന്നത്. 5 തവണ ടി 20 യിലും 6 തവണ ടെസ്റ്റിലും. ഒരു ഇന്ത്യൻ താരം പോലും ഈ കാലയളവിൽ ഇത്രയും വട്ടം സിംഗിൾ ഡിജിറ്റിന് പുറത്തായിട്ടില്ല. എന്തായാലും പുറത്തായതിന് പിന്നാലെ ട്രോളുകളുമായി ഒരു കൂട്ടം ആളുകൾ എത്തി കഴിഞ്ഞു. രോഹിത്തിനെ ഒന്നും ടീമിൽ സ്ഥാനം അർഹിക്കുന്നില്ല എന്ന അഭിപ്രായമാണ് കൂടുതൽ പേരും പറഞ്ഞത്.

അനാവശ്യമായി പിച്ചും സാഹചര്യവും ഒന്നും നോക്കാതെ കളിക്കുന്നവർ ഈ ഫോര്മാറ്റിന് ഒരു ബാധ്യത ആണെന്നും ആളുകൾ പറയുന്നു.

Latest Stories

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'

വിരേന്ദ്ര സെവാഗ് അത്ര നല്ല മനുഷ്യൻ ഒന്നുമല്ല, എന്നോട് ചെയ്തത് എനിക്ക് ഒരിക്കലും മറക്കാനാവില്ല"; തുറന്നടിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'; ആപ് പദയാത്രയും ബിജെപിയും; ഡല്‍ഹിയില്‍ നടക്കുന്നതെന്ത്?

'ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ൻവ​ലി​ച്ച് മാ​പ്പു​പ​റ​യണം'; കൃ​ഷ്ണ​ദാ​സിന്റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് കെയുഡബ്ല്യുജെ

ധോണി കീപ് ചെയ്യുമ്പോൾ ഞങ്ങൾ ഹാപ്പിയാണ്, പുള്ളിക്കാരൻ വെറുതെ അപ്പീൽ ചെയ്യില്ല; വൈറൽ ആയി ഇന്ത്യൻ അമ്പയറുടെ വാക്കുകൾ

ലിവർപൂൾ സെറ്റ് ആയില്ല; ഫെഡറിക്കോ കിയേസ സീരി എയിലേക്ക് തിരിച്ചു പോകുന്നു

"ഞങ്ങൾ യമാലിനെ സൂക്ഷിച്ചിരുന്നു, അത്രയും പ്രധാനപ്പെട്ട താരമായി മാറി ലാമിന്: ഹാൻസി ഫ്ലിക്ക്

ലോറൻസ് ബിഷ്‌ണോയിയെ സ്ഥാനാർഥിയാക്കി ഉത്തര്‍ ഭാരതീയ വികാസ് സേന; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക വാങ്ങി

പൂനെ ടെസ്റ്റ്: 12 വര്‍ഷത്തിന് ശേഷം അത് സംഭവിച്ചു, തലകുനിച്ച് ടീം ഇന്ത്യ

'പുസ്തകത്തിലെ പരാമർശം വ്യക്തിപരം, യോജിപ്പ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽ'; പി ജയരാജൻ്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി