ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണിന് തുടക്കമിട്ടത്. റിതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ അന്ന് നാല് വിക്കറ്റിനായിരുന്നു സിഎസ്‌കെ ജയിച്ചുകയറിയത്. ചെന്നൈയോട് തോറ്റതിന് പിന്നാലെ ആ സമയം മുംബൈ വലിയ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മുംബൈ ടീം ഇത്തവണ പോര, അടുത്ത മാച്ചിലും ചെന്നൈ പൊട്ടിച്ചുവിടും എന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. എന്നാല്‍ ഇന്നലത്തെ കളിയില്‍ ഗംഭീര തിരിച്ചുവരവാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ടീം നടത്തിയത്. ആദ്യ ബാറ്റിങ്ങില്‍ 176 റണ്‍സ് എടുത്ത് ചെന്നൈ മികച്ച സ്‌കോര്‍ നേടിയെങ്കിലും ഇത് അനായാസം മറികടക്കുകയായിരുന്നു മുംബൈ.
രോഹിത് ശര്‍മ്മയുടെയും സൂര്യകുമാര്‍ യാദവിന്റെയും വെടിക്കെട്ട് ഇന്നിങ്‌സിന്റെ മികവില്‍ ഒമ്പത് വിക്കറ്റിനാണ് സിഎസ്‌കെയ്‌ക്കെതിരെ മുംബൈ ജയിച്ചുകയറിയത്. തുടര്‍ച്ചയായ മൂന്ന് ജയത്തോടെ പോയിന്റ് ടേബിളില്‍ മുകളിലോട്ട് ഉയരാനും മുംബൈയ്ക്കായി. അതേസമയം ചെന്നൈ ഇപ്പോഴും അവസാന സ്ഥാനത്ത് തന്നെ തുടരുകയാണ്. മുംബൈയുടെ വിജയത്തിന് പിന്നാലെ ചെന്നൈയ്ക്ക് നേരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. “ഞങ്ങളെ ഈസിയായി പൊട്ടിച്ചുവിടാം എന്ന് കരുതിയ നിനക്ക് തെറ്റിയേടെ” എന്ന് കുറിച്ച് രാജമാണിക്യം ഡയലോഗ് ഓര്‍മിപ്പിച്ചുകൊണ്ടാണ് ഒരു കമന്റ് വന്നിരിക്കുന്നത്.
Read more
കൂടാതെ ചെന്നൈ വീണ്ടും അടിവാരത്ത് ഒറ്റയ്ക്കായി എന്നും ചിലര്‍ കുറിച്ചിരിക്കുന്നു. ചെന്നൈ ജയിക്കും.,. ഇനി അടുത്ത സീസണില്‍ എന്നാണ് മറ്റൊരാളുടെ കമന്റ്. നിങ്ങള്‍ മരം നട്ടിരിക്ക്, ഞങ്ങള് പോയി കപ്പടിച്ച് വരാം എന്ന തരത്തിലും കമന്റുകള്‍ വരുന്നു. ചെന്നൈയ്‌ക്കെതിരെ ജയിച്ചതോടോ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മുംബൈ. എട്ട് കളികളില്‍ നാല് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ എട്ട് പോയിന്റാണ് അവര്‍ക്കുളളത്.