CSK VS SRH: ബാറ്റ് ചെയ്യാനും അറിയില്ല, ബോളിങ്ങും അറിയില്ല, ഇങ്ങനെയൊരു മരവാഴ, ഇവനെയൊക്കെ പിന്നെ എന്തിനാ ടീമിലെടുത്തത്, ചെന്നൈ താരത്തിന് ട്രോളോടു ട്രോള്‍

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മൂന്നാമനായി ഇറങ്ങിയ സാം കറണ്‍ ഇന്നത്തെ കളിയിലും നിരാശപ്പെടുത്തി. 10 പന്തില്‍ ഒരു ഫോറ് ഉള്‍പ്പെടെ 9 റണ്‍സ് മാത്രമെടുത്താണ് താരം പുറത്തായത്. ഈ സീസണില്‍ കുറച്ച് മത്സരങ്ങളില്‍ മാത്രം കളിച്ച താരം ഇതുവരെ ഇംപാക്ടുളള ഒറ്റ പ്രകടനം പോലും ടീമിനായി കാഴ്ചവച്ചിട്ടില്ല.ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ അനികേത് വെര്‍മ്മ പിടിച്ചാണ് സാം കറണ്‍ ഇന്ന് പുറത്തായത്. ഇന്നത്തെ കളിയിലെ മോശം പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ട് താരത്തെ ട്രോളി സോഷ്യല്‍ മീഡിയയില്‍ എത്തുകയാണ് ആരാധകര്‍.

ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് കുറഞ്ഞ സ്‌കോറില്‍ താരം പുറത്താവുന്നത്. കഴിഞ്ഞ ലേലത്തില്‍ 2.4 കോടിക്കായിരുന്നു സാം കറണെ ചെന്നൈ മാനേജ്‌മെന്റ് ടീമില്‍ എത്തിച്ചത്. അതേസമയം ‘ബാറ്റു ചെയ്യില്ല, ബോളും ചെയ്യില്ല അവന്‍ എന്താണ് ക്രിക്കറ്റില്‍ കാണിച്ചുകൂട്ടുന്നത്’, എന്നാണ് ഒരാള്‍ താരത്തെ കുറിച്ച് കമന്റിട്ടത്. സാം കറന്റെ സമയം കഴിഞ്ഞു. ഇംഗ്ലണ്ട് ടീമില്‍ പോലും ഇനി അവന് അവസരമുണ്ടാവില്ല എന്ന് മറ്റൊരാളും കുറിച്ചു.

ആദ്യ ബാറ്റിങ്ങില്‍ തുടക്കത്തില്‍ തകര്‍ന്നെങ്കിലും നിശ്ചിത ഓവറില്‍ ചെന്നൈ 154 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറിലെത്തി. സിഎസ്‌കെയ്ക്കായി ഡെവാള്‍ഡ് ബ്രേവിസ് 25 പന്തില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 42 റണ്‍സ് എടുത്ത് ടീം ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കി. ആയുഷ് മാത്രെ(30), രവീന്ദ്ര ജഡേജ(21), ദീപക് ഹൂഡ(22) തുടങ്ങിയവരും കാര്യമായ സംഭാവനകള്‍ നല്‍കി.

Read more