ഐപിഎലില്‍ ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും ഫ്‌ളോപ്പായി ഡല്‍ഹി ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക്ഗ്രര്‍ക്ക്. വെറും ഒമ്പത് റണ്‍സ് മാത്രമെടുത്താണ് ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ യശസ്വി ജയ്‌സ്വാളിന് ക്യാച്ച് നല്‍കി ഓസ്‌ട്രേലിയന്‍ താരം മടങ്ങിയത്. പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ വമ്പനടിക്കായി ശ്രമിച്ചപ്പോഴായിരുന്നു താരത്തിന്റെ പുറത്താവല്‍. ഈ സീസണില്‍ ഇതുവരെ ഒറ്റ ഇംപാക്ടുളള ഇന്നിങ്‌സ് പോലും കാഴ്ചവയ്ക്കാന്‍ ജേക്ക് ഫ്രേസറിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ലേലത്തില്‍ ഒമ്പത് കോടി രൂപയ്ക്കാണ് താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്‌മെന്റ് നിലനിര്‍ത്തിയത്.
എന്നാല്‍ ഈ സീസണില്‍ 0, 7, 0, 38, 9 എന്നിങ്ങനെയാണ് ജേക്ക് ഫ്രേസറിന്റെ സ്‌കോറുകള്‍. ഇന്നത്തെ മത്സരത്തിലും ബാറ്റിങ്ങില്‍ പരാജയപ്പെട്ടതോടെ അടുത്ത കളിയില്‍ ഡല്‍ഹി ഫാഫ് ഡുപ്ലസിസിനെ ഇറക്കാനാണ് സാധ്യത. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ഡുപ്ലസിസിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം ബാറ്റിങ്ങില്‍ വീണ്ടും മോശം പ്രകടനം കാഴ്ചവച്ച ജേക്ക് ഫ്രേസര്‍ മക്ഗ്രര്‍ക്കിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ എത്തുകയാണ് ആരാധകര്‍.
Read more
“ജേക്ക് ഫ്രേസര്‍ മക്ഗ്രര്‍ക്ക് ഫിനിഷ്ഡ്” എന്നാണ് ഒരാള്‍ കുറിച്ചത്. ജേക്ക് ഫ്രേസറിനെ പുറത്താക്കാനുളള സമയമായി എന്ന് മറ്റൊരാളും കുറിച്ചു. അവനൊരു ഫ്രോഡ് ആണെന്നാണ് ഒരാളുടെ കമന്റ്. രാജസ്ഥാനെതിരെ ആദ്യ ബാറ്റിങ്ങില്‍ 188 റണ്‍സാണ് ഡല്‍ഹി നേടിയത്. ഓപ്പണിങ്ങില്‍ തകര്‍ത്തടിച്ച അഭിഷേക് പോറല്‍ (49) ആണ് ടീമിന്റെ ടോപ് സ്‌കോറര്‍. കെഎല്‍ രാഹുല്‍ (38), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (34), അക്‌സര്‍ പട്ടേല്‍ (34) തുടങ്ങിയവരും ഇന്നത്തെ മത്സരത്തില്‍ തിളങ്ങി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മഹീഷ് തീക്ഷ്ണ, ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീതവും ലഭിച്ചു.