Ipl

'സ്വര്‍ഗത്തിലിരുന്ന് അദ്ദേഹം ഇപ്പോള്‍ എന്നെ കാണുന്നുണ്ടാകും'; വോണിന്റെ അനുഗ്രഹം ഒപ്പമുണ്ടെന്ന് ചഹല്‍

ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീട നേട്ടത്തിലെത്തിച്ച ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ സ്വര്‍ഗത്തിലിരുന്ന് തന്നെ നോക്കിക്കാണുന്നുണ്ടായിരിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം യുസ്വേന്ദ്ര ചഹല്‍. രാജസ്ഥാനൊപ്പമുള്ള തന്റെ ആദ്യ സീസണാണ് ഇതെങ്കിലും വല്ലാത്തൊരു ആത്മബന്ധം ടീമിനോട് ഉണ്ടായിട്ടുണ്ടെന്ന് ചഹല്‍ വെളിപ്പെടുത്തി.

‘രാജസ്ഥാന്‍ റോയല്‍സിന് ഒപ്പമുള്ള എന്റെ ആദ്യ സീസണാണ് ഇത് എന്ന് എനിക്കറിയാം. പക്ഷേ, വളരെ വര്‍ഷങ്ങളായി ഇവര്‍ക്കൊപ്പമുണ്ടെന്ന പ്രതീതിയാണ് എനിക്കുള്ളത്. ഇപ്പോള്‍ത്തന്നെ ഇതൊരു കുടുംബം പോലെ ആയിക്കഴിഞ്ഞു. ഞാന്‍ ഏറെ സന്തോഷവാനാണ്. അതിനുള്ള കടപ്പാട് റോയല്‍സ് കുടുംബത്തിലെ അംഗങ്ങളോടാണ്. അവര്‍ എല്ലാവരും പരസ്പരം ഏറെ കരുതലുള്ളവരാണ്.’

‘എല്ലാവരും എന്നെ ഇത്തരത്തില്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിനാല്‍, ഫ്രാഞ്ചൈസിയുമായുള്ള എന്റെ ബന്ധം മറ്റൊരു തലത്തിലേക്കു മാറിക്കഴിഞ്ഞു. അതു പോലെ തന്നെ വോണ്‍ സര്‍ രാജസ്ഥാന്‍ റോയല്‍സിനായാണു കളിച്ചിരുന്നതെന്നതും എന്നെ ഈ ടീമുമായി ബന്ധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്കൊപ്പം ഉണ്ടെന്നാണു കരുതുന്നത്. സ്വര്‍ഗത്തിലിരുന്ന് അദ്ദേഹമിപ്പോള്‍ എന്നെ കാണുന്നുണ്ടാകും’ ചഹല്‍ പറഞ്ഞു.

ലീഗ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ 26 വിക്കറ്റുകള്‍ വീഴ്ത്തിയ ചഹലാണു വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ഒന്നാമതുള്ളത്. 16.53 ശരാശരിയിലും 7.67 ഇക്കോണമി നിരക്കിലുമാണ് ചഹലിന്റെ പ്രകടനം.

പ്ലേഓഫില്‍ ഇന്നു രാത്രി നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍. ഇതില്‍ ജയിക്കാനായാല്‍ രാജസ്ഥാന്‍ ഫൈനലില്‍ പ്രവേശിക്കും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ