അടുത്ത മാസം വരാനിരിക്കുന്ന ടെസ്റ്റ് സീരീസിനുള്ള കമന്ററി പാനലില്‍ നിന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലര്‍ക്കിനെ ഒഴിവാക്കാന്‍ ഒരുങ്ങി ബിസിസിഐ. പങ്കാളി ജേഡ് യാര്‍ബോറുമായി തെരുവില്‍ വെച്ച് താരം വഴക്കിട്ട സംഭവം വിവാദമായ സാഹചര്യത്തിലാണ് ബിസിസിഐയുടെ നടപടി.
ഡെയ്ലി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സമീപകാല വിവാദങ്ങളുടെ വെളിച്ചത്തില്‍ കമന്ററി ടീമിലെ ക്ലാര്‍ക്കിന്റെ സ്ഥാനം ബിസിസിഐ പുനഃപരിശോധിക്കു കയാണ്. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി 9 ന് ആരംഭിക്കിന്‍റെ ക്ലര്‍ക്കിന്‍റെ കാര്യത്തെ കുറിച്ച് കൂടിയാലോചിച്ച് അദ്ദേഹത്തെ പാനലില്‍ നിന്ന് പുറത്താക്കാന്‍ ബിസിസിഐ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
പരമ്പരയില്‍ മുന്‍ സഹതാരം മാത്യു ഹെയ്ഡനൊപ്പം കമന്റേറ്റുചെയ്യാന്‍ ക്ലാര്‍ക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 100,000 യുഎസ് ഡോളറിനാണ് അദ്ദേഹം കരാര്‍ ചെയ്തിരിക്കുന്നത്. ഈ കരാറാണ് ഇപ്പോള്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നത്.
ഇതിന് പുറമേ ആയിരക്കണക്കിന് ഡോളറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍ ക്ലാര്‍ക്കിന് നഷ്ടമാകുന്നതായാണ് റിപ്പോര്‍ട്ട്. ക്ലര്‍ക്കും പങ്കാളിയും തമ്മിലുള്ള ഉടക്കിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി കമ്പനികള്‍ ക്ലര്‍ക്കുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. ക്ലാര്‍ക്കിന്റെ പ്രധാന സ്‌പോണ്‍സര്‍മാരായ ആര്‍.എം. വില്യംസ്, ഹബ്ലോട്ട്, റിബ്കോ എന്നിവരും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനുമായുള്ള സ്പോണ്‍സര്‍ഷിപ്പ് ഇടപാടുകളില്‍ നിന്ന് അവര്‍ പിന്മാറാന്‍ സാധ്യതയുണ്ട്.
ജനുവരി 10 ന് നൂസയിലെ ഒരു റെസ്റ്റോറന്റിന് പുറത്ത് വെച്ചാണ് ക്ലര്‍ക്കും പങ്കാളിയും തമ്മില്‍ വഴക്കുണ്ടായത്. ഇത് പുറത്തുനിന്നിരുന്ന ഒരാള്‍ ചിത്രീകരിച്ചു പുറത്തുവിടുകയായിരുന്നു. സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ മുന്‍ കാമുകി പിപ്പ് എഡ്വേര്‍ഡുമായി ചേര്‍ന്ന് ക്ലാര്‍ക്ക് തന്നെ വഞ്ചിച്ചതായി യാര്‍ബറോ ആരോപിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.