PSL 2025: ഐപിഎലിൽ മാത്രമല്ലെടാ ഞങ്ങളുടെ പിഎസ്എല്ലിലും ഉണ്ടടാ കയ്യാങ്കളി; വൈറലായി താരങ്ങളുടെ പോര്

ഐപിഎലിൽ വാക്പോരുകൾ മുറുകുന്നത് പോലെത്തന്നെ പിഎസ്എലിലും സംഘർഷങ്ങളും വാക്ക്പോരുകളും മുറുകുന്നു. ഇന്നലെ നടന്ന കറാച്ചി – പെഷവാർ സാൽമി മത്സരത്തിലായിരുന്നു ആരാധകരെ ആവേശത്തിലേക്കു നയിച്ച സംഭവവികാസങ്ങളുടെ തുടക്കം.

മത്സരത്തിലെ രണ്ടാം ഇന്നിങ്സിന്റെ പതിനേഴാം ഓവറിലാണ് സംഭവം. പെഷവാർ സാൽമി ഇംഗ്ലീഷ് താരം ലുക്ക് വുഡ് എറിഞ്ഞ ആദ്യ പന്ത് നോബോൾ ആവുകയും അതിനെ പാക് ഓൾറൗണ്ടർ കുഷ്‌ദിൽ ഷാ ബൗണ്ടറി പായിക്കുകയും ചെയ്തു. എന്നാൽ താളം തെറ്റിയ ലുക്ക് വുഡിന്റെ തൊട്ടടുത്ത പന്ത് വൈസ് ആവുകയായിരുന്നു. അതോടെ വുഡ് കുഷ്‌ടിലിന്റെ സമീപത്തേക്ക് നീങ്ങുകയും ഇരുവരും തമ്മിൽ വാക്കുകൾ കൈമാറുകയും ചെയ്തു. അടുത്ത പന്തിൽ കുഷ്‌ദിൽ ബൗൾഡ് ആയെങ്കിലും ഫ്രീ ഹിറ്റ് ആയതിനാൽ രക്ഷപെട്ടു. അതോടെ ചൂടേറിയ സംഭാഷണങ്ങളിലേക്ക് നീങ്ങിയ സംഭവം അമ്പയർമാർ ഇടപെട്ട് മത്സരം തുടരുക ആയിരുന്നു.

അതേസമയം മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത പെഷ്വാർ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയ 147 റൺസ് കറാച്ചി മൂന്ന് പന്ത് ബാക്കി നിൽക്കേ എട്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. പുറത്താകാതെ 23 റൺ നേടുകയും മൂന്ന് വിക്കറ്റ് നേടുകയും ചെയ്ത കറാച്ചി ഓൾറൗണ്ടർ കുഷ്‌ദിൽ ഷാ ആണ് കളിയിലെ താരം.