മികച്ച ഫോമിൽ ഉള്ള ഒരുത്തൻ പുറത്തുള്ളപ്പോൾ നിന്നെ ഞങ്ങൾക്ക് വേണ്ട ഫിഞ്ച്, ഫിഞ്ചിന് പകരം സൂപ്പർതാരത്തെ ടീമിലെത്തിക്കാൻ കൊൽക്കത്ത

രണ്ട് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ‌കെ‌ആർ) വരാനിരിക്കുന്ന മിനി ലേലത്തിന് മുന്നോടിയായി ആരോൺ ഫിഞ്ചിനെ കൊൽക്കത്ത പുറത്തിറക്കാൻ നോക്കുന്നതായി റിപ്പോർട്ട്. റാവ് സ്പോർട്സ് പറയുന്നത് അനുസരിച്ച് ഫിഞ്ചിനെ ഒഴിവാക്കി അലക്സ് ഹെയ്ൽസിനെ കൊൽക്കത്ത പരിഗണിക്കുന്നതായി പറയുന്നു.

കഴിഞ്ഞ സീസണിൽ വലിയ നേട്ടങ്ങൾ കൊയ്യാതിരുന ടീം ഈ വർഷം അതിന് ഒരു മാറ്റം വരുത്താനാണ് ശ്രമിക്കുന്നത്. ശിവം മാവിക്ക് പകരമായി ലോക്കി ഫെർഗൂസനെ തിരികെ കൊണ്ടുവരാനുള്ള സാധ്യതയും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഐ‌പി‌എൽ 2021 ന് ശേഷം ശുഭ്‌മാൻ ഗില്ലിനെ നിലനിർത്തേണ്ടതില്ലെന്ന് തീരുമാനിച്ചതിനാൽ പകരം ഓപ്പണറാക്കാൻ പുതിയ താരത്തെ കണ്ടുപിടിക്കേണ്ടതായി വന്നു. ടൂർണമെന്റിന് ശേഷം നടന്ന മെഗാ ലേലത്തിൽ അവർ ഹെയ്ൽസിനെ ആ സ്ഥാനത്ത് കണ്ടുപിടിച്ചെങ്കിലും ബയോ ബബിൾ സാഹചര്യങ്ങളിൽ കളിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ താരം പിന്മാറുക ആയിരുന്നു.

ഓസ്‌ട്രേലിയയുടെ ടി20 ഐ ക്യാപ്റ്റൻ ഫിഞ്ചിനെ 1.5 കോടി രൂപയ്ക്ക് പകരക്കാരനായി കെകെആർ ഒപ്പുവച്ചു. എന്നാൽ ടീമിനായി പ്രതീക്ഷിച്ച സംഭാവനകൾ നൽകാൻ താരത്തിന് സാധിക്കാതെ വന്നതോടെ താരത്തെ ഒഴിവാക്കാൻ തീരുമാനിക്കുക ആയിരുന്നു.

ടി20 ക്രിക്കറ്റിൽ ആഗോള തലത്തിൽ ഒരുപാട് മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഐ.പി.എലിൽ താരത്തിന് തിളങ്ങാൻ സാധിച്ചിട്ടില്ല.ലോകകപ്പിലെ ആ ഫോം താരത്തിന് ഐ,പി.എലിലും നിലനിർത്താൻ സാധിച്ചാൽ കൊൽക്കത്തക്ക് അത് ഗുണം ചെയ്യും.

Latest Stories

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...