ആദ്യം നീ നിന്റെ ടീമിനെ നന്നാക്ക്, എന്നിട്ട് ഉപദേശിക്കാൻ വാ; ഇതിഹാസത്തിനെതിരെ ആഞ്ഞടിച്ച് രവി ശാസ്ത്രി

അടുത്തിടെ സമാപിച്ച 2024 ടി20 ലോകകപ്പിനിടെ ഇന്ത്യക്ക് അനുകൂലമായ ഷെഡ്യൂളിംഗ് ആണ് ഉണ്ടായതെന്ന് പറഞ്ഞ അഭിപ്രായത്തിന് മുൻ ഓൾറൗണ്ടർ രവി ശാസ്ത്രി മൈക്കൽ വോണിനെ വിമർശിച്ചു. സെമിഫൈനൽ വേദി നിശ്ചയിച്ചിരിക്കുന്ന സ്ഥലം ഉൾപ്പടെ ഉള്ള കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായിട്ടാണ് പോയതെന്നാണ് മൈക്കിൾ വോൺ പറഞ്ഞു.

രോഹിത് ശർമ്മയുടെ ടീം സൂപ്പർ എട്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാർ ആയിട്ടാണ് പോരാട്ടം അവസാനിപ്പിച്ചത്. സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യയുടെ മത്സരങ്ങൾ ഒകെ ഒരേ സമയത്ത് ആയിരുന്നു എന്നും മറ്റ് ടീമുകളെ പോലെ അല്ല എന്നുമൊക്കെ ആയിരുന്നു വോൺ പറഞ്ഞത്.

അടുത്തിടെ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ, ഇന്ത്യയ്ക്ക് അനുകൂലമായ ഷെഡ്യൂൾ ലഭിക്കുന്നതിനെക്കുറിച്ചുള്ള വോണിൻ്റെ അഭിപ്രായത്തെ ശാസ്ത്രി തിരിച്ചടിച്ചു:

“മൈക്കിളിന് എന്ത് വേണമെങ്കിലും പറയാം. ഇന്ത്യയിൽ ആരും ശ്രദ്ധിക്കില്ല. ആദ്യം അവൻ ഇംഗ്ലണ്ട് ടീമിനെ നേരെ ആകട്ടെ. സെമിഫൈനലിൽ ഇംഗ്ലണ്ട് ടീമിന് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് അദ്ദേഹം ഉപദേശം നൽകണം. കപ്പ് ഉയർത്തുന്നത് ഇന്ത്യക്ക് ശീലമാണ്. ഇംഗ്ലണ്ട് രണ്ട് തവണ ജയിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. , എന്നാൽ ഇന്ത്യ നാല് തവണ വിജയിച്ചുവെന്ന് ഞാൻ പറയുന്നു. അദ്ദേഹം എൻ്റെ ഒരു സഹപ്രവർത്തകനാണെന്ന് ഉള്ളത് ശരിയാണ്. എന്നാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയുന്നതിന് മുമ്പ് രണ്ട് തവണ ചിന്തിക്കുക.

ഗ്രാൻഡ് ഫിനാലെയിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് ഇന്ത്യ ട്വൻ്റി20 ലോകകപ്പ് രണ്ടാം കിരീടം സ്വന്തമാക്കി.

Latest Stories

പാകിസ്ഥാന്‍ ക്രിക്കറ്റിന്‍റെ ദയനീയ അവസ്ഥ; വൈറലായി അശ്വിന്‍റെ പ്രതികരണം

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; തീവ്രവാദ ബന്ധം സംശയിക്കുന്ന ഏഴുപേർ കസ്റ്റഡിയിൽ

രക്ഷപ്പെട്ടത് വമ്പന്‍ അപകടത്തില്‍ നിന്ന്.. സ്‌റ്റേജ് തകര്‍ന്നു വീണ് പ്രിയങ്ക മോഹന്‍; വീഡിയോ

ധോണിയുടെ കുതന്ത്രങ്ങളെ തകർത്തെറിഞ്ഞ് മുംബൈ ആധിപത്യം സ്ഥാപിച്ചത് ആ രീതിയിൽ, ചെന്നൈക്ക് എതിരായ ആധിപത്യത്തിന്റെ കാര്യം പറഞ്ഞ് ഹർഭജൻ സിങ്

'പ്രവാസികൾക്ക് ഹാപ്പി ന്യുസ്'; ലെജന്റ്സ് എൽ ക്ലാസിക്കോ മത്സരം ഖത്തറിൽ നടത്താൻ ഒരുങ്ങി ഫിഫ

'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി, വനത്തിന് പുറത്തെത്തിച്ചു

രേണുകസ്വാമിയുടെ ആത്മാവ് ശല്യം ചെയ്യുന്നു, ഉറങ്ങാനാവുന്നില്ല..; ജയില്‍ മാറ്റം ആവശ്യപ്പെട്ട് ദര്‍ശന്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്‍!

ലേലത്തിൽ 18 കോടി കിട്ടാൻ വകുപ്പുള്ള ഒരുത്തനും അവർക്ക് ഇല്ല, ഓരോ തവണയും മണ്ടത്തരം കാണിക്കുന്ന സംഘമാണ് അവർ; ആകാശ് ചോപ്ര പറയുന്നത് ആ ടീമിനെക്കുറിച്ച്

'ഇറാന്‍റെ ആണവശേഖരം ആദ്യം തകർക്കുക, അതോടെ എല്ലാം തീരും'; മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്