ടെസ്റ്റില്‍ ഇംഗ്ലണ്ടിലെ ഒരു മത്സരം ഒഴികെ ബാക്കി എല്ലാ കളികളിലും നല്ല പ്രകടനം കാഴ്ചവെച്ചു.. എന്നിട്ടും ഓള്‍റൗണ്ടര്‍ വേണം എന്ന പേരില്‍ അക്‌സറിനു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു.. ആര്‍സിബി കോട്ടയില്‍ ലിമിറ്റഡ് ഓവര്‍സില്‍ ചാഹല്‍ കുല്‍ദീപിന് പകരം കൂടുതല്‍ പരിഗണിക്കപ്പെട്ടു..
കുല്‍ചാ ഒരുമിച്ചു കളിച്ച മത്സരങ്ങളില്‍ പോലും ചാഹലിനെക്കാള്‍ മികച്ച സ്‌പെല്ലുകള്‍ ഉണ്ടായിട്ടുള്ളത് കുല്‍ദീപില്‍ നിന്നാണ്.. വേള്‍ഡ് കപ്പില്‍ ഒരു കളി നല്ലപോലെ തല്ലു വാങ്ങി.. ഒരൊറ്റ മോശം ഐപിഎല്‍ സീസണ്‍ കാരണം ടീമില്‍ നിന്നും പുറത്താക്കപ്പെട്ടു..
കോഹ്ലിയുടെ ക്യാപ്റ്റന്‍സി പോയതോടെ ചാഹല്‍ പരിഗണിക്കപ്പെടുന്നത് കുറയുകയും കുല്‍ദീപിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടുകയും ചെയ്തു (ചാഹല്‍ ഐസിസി ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ അവഗണിക്കപെടുന്നു എന്ന സത്യം അംഗീകരിക്കുന്നു).. പക്ഷെ, ചാഹലിനോപ്പമോ അതിനേക്കാള്‍ മുകളിലോ പ്രതിഭ ഉള്ള താരമാണ് കുല്‍ദീപ്..
ഒരു കാര്യം കൂടെ ഉണ്ട്.. ചാഹല്‍ എടുക്കുന്ന കൂടുതല്‍ വിക്കറ്റുകളും ഔട്ട് ഫീല്‍ഡില്‍ അല്ലെങ്കില്‍ ബൗണ്ടറി ലൈനില്‍ വരുന്ന ക്യാച്ചുകള്‍ ആണ്.. എന്നാല്‍ കുല്‍ദീപ് എടുക്കുന്ന ഭൂരിഭാഗം വിക്കറ്റുകളും പ്രോപ്പര്‍ വിക്കറ്റ് ടേക്കിങ് ബോള്‍സില്‍ വരുന്നതാണ്.. ഇന്ന് തന്നെ എടുത്ത 5 വിക്കറ്റില്‍ നാലും പ്രോപ്പര്‍ ബോളുകളില്‍ കിട്ടിയ വിക്കറ്റുകള്‍ ആയിരുന്നു..
ബാറ്റിംഗിലും ഫീല്‍ഡിങ്ങിലുമൊക്കെ ചാഹലിനെക്കാള്‍ മുന്‍തൂക്കം കുല്‍ദീപിനുണ്ട്.. എല്ലാവരും ഷമി, ബുംമ്ര, സിറാജ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഈ വേള്‍ഡ് കപ്പില്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍ കുല്‍ദീപ് ആയിരിക്കും..
എഴുത്ത്: ലോറന്‍സ് മാത്യു
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍