ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്, അല്ലെങ്കിൽ കാണാമായിരുന്നു; അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ പറഞ്ഞത് ഇങ്ങനെ

ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ ശ്രീലങ്കൻ ഇന്ത്യയെ 32 റൺസിന് പരാജയപ്പെടുത്തി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ 1-0ന് മുന്നിലെത്തി. 2024 ടി 20 ലോകകപ്പ് ജേതാക്കൾ ആയി എത്തിയ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി നൽകുന്ന മത്സരഫലമാണ് ഉണ്ടായത്. 1997 നു ശേഷം ആദ്യമായിട്ടാണ് ലങ്കയ്ക്ക് എതിരായ ഒരു ഉദയകക്ഷി പരമ്പര ഇന്ത്യ കൈവിട്ടത് എന്നൊരു നാണക്കേട് കൂടി ഇന്നലത്തെ മത്സരത്തിൽ ഉണ്ടായി. ഞായറാഴ്ച കൊളംബോയിൽ നടന്ന അവരുടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തിലെ ജയത്തിലൂടെ ലങ്ക പരമ്പരയിൽ മുന്നിൽ എത്തി. ആദ്യ മത്സരം സമനിലയിൽ അവസാനിച്ച സാഹചര്യത്തിൽ ലങ്ക എന്തായാലും ഈ പരമ്പര കൈവിടില്ല എന്ന കാര്യം ഉറപ്പാണ്.

സ്പിന്നർമാരെ പൊതുവെ നന്നായി കളിക്കുന്ന ഇന്ത്യൻ ടീമിന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ ചോദിക്കുന്ന രീതിയിൽ അത്രത്തോളം ദയനീയമായിട്ടണ് ഇന്ത്യൻ താരങ്ങൾ ശ്രീലങ്കയെ നേരിട്ടത്. രോഹിത് ശർമ്മയും അക്‌സർ പട്ടേലും ഒഴികെ ബാക്കി താരങ്ങൾ പലരും ആദ്യമായിട്ട് സ്പിന്നിനെ കളിക്കുന്ന രീതിയിൽ ആണ് ബാറ്റ് ചെയ്തത് .

ആർ. പ്രേമദാസ ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയിക്കാൻ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 43 ഓവറിൽ 208 റൺസിന് പുറത്താക്കുക ആയിരുന്നു. ശ്രീലങ്കൻ സ്പിൻ ആക്രമണം ഇന്ത്യയുടെ മധ്യനിരയിൽ നാശം വിതച്ചു. ഇന്ത്യൻ ബോളിങ് മികച്ചത് ആണെങ്കിലും രണ്ട് ഏകദിനങ്ങളിലും മികച്ച ടീം സ്കോർ ഉയർത്താൻ ശ്രീലങ്കൻ ടീമിൻ്റെ ലോവർ ഓർഡറിന് കഴിഞ്ഞു. ശ്രീലങ്കൻ ഇന്നിങ്സിന്റെ തുടക്കത്തിൽ ഇന്ത്യയുടെ ബൗളർമാർക്കാണ് തുടക്കത്തിൽ മുൻതൂക്കം ഉണ്ടായിരുന്നത്, എന്നാൽ ശ്രീലങ്കൻ ലോവർ ഓർഡർ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കി വിക്കറ്റുകൾ വീഴ്ത്തുന്നതിൽ അവർ പരാജയപ്പെട്ടു.

ഇന്ത്യയുടെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം, ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അസിസ്റ്റൻ്റ് കോച്ച് അഭിഷേക് നായർ, തോൽവിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര രണ്ടുതവണ തകർന്നതിനാൽ ടീമിന് എന്താണ് സംഭവിച്ചതെന്ന് ടീം ഇന്ത്യ അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ കൂട്ടുകെട്ടുകളുടെ അഭാവം തങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കിയെന്ന് അസിസ്റ്റൻ്റ് കോച്ച് പറഞ്ഞു.

” ശരിക്കും ഈ തോൽവി എനിക്കൊരു ഷോക്ക് ആയിരുന്നു. സ്പിൻ അനുകൂല സാഹചര്യത്തിൽ ബാറ്റ് ചെയ്യുന്നത് ബുദ്ധിമിട്ടായിരുന്നു. അതെസമയം ന്യൂ ബോളിൽ ബാറ്റ് ചെയ്യുന്നത് എളുപ്പവും ആയിരുന്നു. പന്ത് പഴകിയപ്പോൾ രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴുള്ള സാഹചര്യങ്ങൾ അല്പം കഠിനമായി. ചിലപ്പോൾ കഠിനമായ സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് 50-ഓവർ ഫോർമാറ്റിൽ, ഇത് സംഭവിക്കുന്നു. എന്തുകൊണ്ടാണ് ഇത് തുടർച്ചയായി രണ്ട് തവണ സംഭവിച്ചതെന്ന് മനസിലാക്കാനും തിരുത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം, ഞങ്ങൾക്ക് ചില കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ പറ്റിയിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾക്ക് ഒരു കുറച്ച് വിക്കറ്റുകൾ നഷ്ടമായി.”അസിസ്റ്റൻ്റ് കോച്ച് പറഞ്ഞു.

ശ്രീലങ്കൻ ബൗളർമാർ നന്നായി പന്തെറിഞ്ഞതായും നായർ പരാമർശിച്ചു, 6/33 എന്ന അതിശയിപ്പിക്കുന്ന സ്പെല്ലിന് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയ ജെഫ്രി വാൻഡർസെ മികച്ചുനിന്നെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?