ടീം ഇന്ത്യയുടെ നല്ല ഭാവിക്ക് വേണ്ടി...; രോഹിത്തിനോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി പുജാര

ബ്രിസ്‌ബേനില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മധ്യനിരയില്‍ ബാറ്റ് ചെയ്യണമെന്ന് ചേതേശ്വര് പുജാര. ടീം ഇന്ത്യയുടെ ഭാവിക്കായി രോഹിത് തന്റെ ഓപ്പണിംഗ് സ്ഥാനം ത്യജിക്കണമെന്ന് പുജാര പറഞ്ഞു. ഡിസംബര്‍ 14 ന് ഗാബ ടെസ്റ്റ് ആരംഭിക്കും.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ മത്സരത്തില്‍നിന്നു വിട്ടുനിന്ന രോഹിത് അഡ്ലെയ്ഡ് ഓവലില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റ് മത്സരത്തിലാണ് ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍ 3 ഉം 6 ഉം സ്‌കോര്‍ ചെയ്ത് താരം നിരാശപ്പെടുത്തി. രോഹിത്തിനെ സ്‌കോട്ട് ബോളണ്ടും പാറ്റ് കമ്മിന്‍സും പുറത്താക്കി.

ടീമിന്റെ ഭാവിക്കായി യശസ്വി ജയ്സ്വാളിനും കെഎല്‍ രാഹുലിനും വേണ്ടി രോഹിത് തന്റെ ഓപ്പണിംഗ് സ്ഥാനം ത്യജിക്കണമെന്നും പൂജാര ആവശ്യപ്പെട്ടു. രോഹിത് തന്റെ ഫുട്വര്‍ക്കില്‍ പ്രവര്‍ത്തിക്കുകയും പോസിറ്റീവായി തുടരുകയും വേണമെന്നും പെര്‍ഫോം ചെയ്യാനുള്ള സമ്മര്‍ദ്ദത്തില്‍നിന്നും പുറത്തുവരണമെന്നും പുജാര പറഞ്ഞു,

കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളുമാണ് ടീം ഇന്ത്യയുടെ ഭാവി. അവരെ ഓപ്പണര്‍മാരായി തുടരാന്‍ രോഹിത് അനുവദിക്കണം. രോഹിത്തിന് ആറാം നമ്പറില്‍ ബാറ്റ് ചെയ്യാം. ആദ്യ ടെസ്റ്റില്‍ രാഹുലും ജയ്സ്വാളും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ശുഭ്മാന്‍ ഗില്ലാണ് മൂന്നാം സ്ഥാനത്തേക്കുള്ള മികച്ച സ്ഥാനാര്‍ത്ഥി. ദീര്‍ഘകാലത്തേക്കുറിച്ച് നമ്മള്‍ ചിന്തിക്കണം- പുജാര കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ കെ.എല്‍.രാഹുല്‍ തിളങ്ങിയതോടെ രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ മധ്യനിരയിലാണ് കളിച്ചത്. മൂന്നാം ടെസ്റ്റിലും രോഹിത് മധ്യനിരയില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

പ്രമുഖന്റെ ഭാര്യയില്‍ നിന്നും ദുരനുഭവം, വീട്ടില്‍ അതിക്രമിച്ചു കയറി, വനിതാ പൊലീസ് ഒക്കെ എത്തി..; വെളിപ്പെടുത്തലുമായി വരുണ്‍ ധവാന്‍

'വിമർശനത്തിന് അതീതനല്ല; സമുദായ നേതാക്കൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്'; വെള്ളാപ്പള്ളിയുടെ വിമർശനത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍; വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും

എന്തുകൊണ്ട് വൈഭവ് സൂര്യവൻഷിയെ രാജസ്ഥാൻ ടീമിലെടുത്തു, ആ കാര്യത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം അത്; സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ

ജാതി സെൻസസ് പരാമർശം; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി, ഹാജരാകാൻ നിർദേശം

ഇനി ഒരു നടനും തിയേറ്ററിലേക്ക് വരണ്ട, അധിക ഷോകളും അനുവദിക്കില്ല; കടുത്ത തീരുമാനങ്ങളുമായി തെലങ്കാന സര്‍ക്കാര്‍

ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ ആത്മഹത്യ: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

രോഹിത് ഗതി പിടിക്കാൻ ആ രണ്ട് കാര്യങ്ങൾ ചെയ്യണം, അടുത്ത ടെസ്റ്റിൽ തിരിച്ചുവരാൻ ചെയ്യേണ്ടത് അത് മാത്രം; സഞ്ജയ് ബംഗാർ പറയുന്നത് ഇങ്ങനെ

'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം