പത്ത് വര്‍ഷത്തിനിടെ ആദ്യം, 2025-ലെ വനിതാ ഏകദിന ലോക കപ്പ് ഇന്ത്യയില്‍

2025ലെ വനിതാ ഏകദിന ലോക കപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഐസിസി വാര്‍ഷിക കൗണ്‍സില്‍ യോഗമാണ് വനിതാ ലോക കപ്പ് വേദി ഇന്ത്യക്ക് അനുവദിച്ച് തിരുമാനമെടുത്തത്.

2024 മുതല്‍ 2027 വരെ, വനിതാ ക്രിക്കറ്റിലെ നാല് ഐസിസി ടൂര്‍ണമെന്റുകളില്‍ മൂന്നെണ്ണം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാവും നടക്കുക. 2024 ടി20 ലോക കപ്പ് ബംഗ്ലാദേശിലും യോഗ്യത നേടുകയാണെങ്കില്‍ 2027ലെ ടി20 ചാമ്പ്യന്‍സ് ട്രോഫിക്ക് ശ്രീലങ്കയും ആതിഥേയത്വം വഹിക്കും. 2026 ലെ ടി20 ലോക കപ്പ് ഇംഗ്ലണ്ടിലാവും നടക്കു.

ഇത് നാലാം തവണയാണ് ഇന്ത്യ ഏകദിന ലോക കപ്പിന് വേദിയാകുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യവും. 2013ലാണ് ഇന്ത്യ അവസാനം വനിതാ ഏകദിന ലോക കപ്പിന് വേദിയായത്. അന്ന് മുംബൈയില്‍ നടന്ന ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയിരുന്നു. 2016നുശേഷം ആദ്യമായാണ് ഇന്ത്യ ഒരു ഐസിസി വനിതാ ടൂര്‍ണമെന്റിന് വേദിയാവുന്നത്.

2025ല്‍ നടക്കുന്ന വനിതാ ഏകദിന ലോക കപ്പില്‍ ആതിഥേയരെന്ന നിലയില്‍ ഇന്ത്യ നേരിട്ട് യോഗ്യത നേടും. ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടുന്ന അഞ്ച് ടീമുകളും ആറ് ടീമുകള്‍ ഉള്‍പ്പെടുന്ന ആഗോള യോഗ്യതാ പോരാട്ടങ്ങളില്‍ ജയിക്കുന്ന രണ്ട് ടീമുകളുമാകും ലോക കപ്പില്‍ മത്സരിക്കുക.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം