1983ൽ കപിൽദേവിൻെറ ചെകുത്താൻമാർക്ക് ശേഷം 2011ൽ മഹേന്ദ്ര സിംഗ് ധോണിയുടെ പുലിക്കുട്ടികൾ ഇന്ത്യക്കായി ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് 11 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു . വാങ്കഡെ സ്റ്റേഡിയത്തിൽ ത്രസിച്ചിരുന്ന കാണികളുടെ ഇടയിലേക്ക് കൂറ്റൻ സിക്സർ പറത്തിയ ധോണിയുടെ ചിത്രം മരണം വരെ ഒരു ഇന്ത്യൻ ആരാധകനും മറക്കുമെന്ന് തോന്നുന്നില്ല. ധോണിയേയും, യുവരാജിനെയും, ഗംഭീറിനെയും,സച്ചിനെയും,സഹീറിനെയും കൂടാതെ ആ വലിയ നേട്ടത്തിൽ പങ്ക് വഹിച്ച ആളാണ് കോച്ച് ഗാരി കിർസ്റ്റൺ. ഇപ്പോഴിതാ തന്റെ പ്രിയ നായകൻ ധോണിയെക്കുറിച്ച് സംസാരിക്കുകയാണ് ഗാരി.
” ധോണി ഒരു മികച്ച ടീം പ്ലെയർ ആണെന്ന് ഞാൻ കരുതുന്നു. അയാൾ ഒരു മികച്ച നേതാവാണ്, ടീമിന്റെ പ്രകടനത്തിലാണ് അദ്ദേഹത്തിന്റെ താൽപ്പര്യം. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, ടീമായിരുന്നു അയാൾക്ക് എല്ലാം, ടീമിന്റെ നേട്ടങ്ങളിൽ ആയിരുന്നു മുഴുവൻ ശ്രദ്ധയും. സ്വന്തം പ്രകടനം നല്ലതാക്കുന്നതിനേക്കാൾ ടീം എങ്ങനെ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. അതിൽ അയാൾ വിജയിച്ചു.”
ലോകകപ്പ് ജേതാവായ കോച്ച് തന്റെ പരിശീലന തത്ത്വചിന്തയെക്കുറിച്ച് സംസാരിച്ചു, “എല്ലാ ടീമിനും വ്യത്യസ്തമായ എന്തെങ്കിലും ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അതിനാൽ, നിങ്ങൾ ജോലി ചെയ്യുന്ന അന്തരീക്ഷം മനസ്സിലാക്കി പ്രവർത്തിക്കുക.”
Read more
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് പട്ടികയിൽ മുന്നിലുള്ള ഗുജറാത്ത് ടൈറ്റൻസ് ടീമിന്റെ മെൻറ്ററാണ് ഗാരി.