വിരാട് കോഹ്‌ലിയെ താഴ്ത്തി ഇംഗ്ലണ്ട് മുൻ താരം മൈക്കൽ വോൺ; രോക്ഷത്തോടെ ഇന്ത്യൻ ആരാധകർ

ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിന് വേണ്ടി തകർപ്പൻ സെഞ്ച്വറി നേടി ജോ റൂട്ട്. റൂട്ടിന്റെ ഈ നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‌ലിയെ താഴ്ത്തി സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് ഇട്ടിരിക്കുകയാണ് ഇംഗ്ലണ്ട് മുൻ താരം മൈക്കൽ വോൺ. ജോ റൂട്ടിന്റെയും വിരാട് കോലിയുടെയും ടെസ്റ്റ് കരിയറിന്റെ താരതമ്യം ആണ് അദ്ദേഹം കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിൽ ആരാധകർ വിമർശിച്ച് രംഗത്തും എത്തിയിരിക്കുകയാണ്.

‘​മോർണിം​ഗ് ഇന്ത്യ’ എന്ന തലക്കെട്ടാണ് വോൺ തന്റെ കുറിപ്പിൽ ഇട്ടിരിക്കുന്നത്. അതിൽ വിരാട് കോലിയുടെയും ജോ റൂട്ടിന്റെയും ടെസ്റ്റ് കരിയർ ഗ്രാഫ് ആണ് കാണിക്കുന്നത്. വിരാട് കളിച്ച 191 ഇന്നിം​ഗ്സുകളിൽ അദ്ദേഹം 8848 റൺസ് ആണ് നേടിയത്. എന്നാൽ ജോ റൂട്ട് കളിച്ച 263 മത്സരങ്ങളിൽ 12131 റൺസും അദ്ദേഹം നേടി. ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് 29 സെഞ്ചുറി നേടിയിട്ടുണ്ട്. ജോ റൂട്ട് 32 സെഞ്ചുറിയും. 30 അർദ്ധ സെഞ്ചുറി നേടിയ കോലിയയെക്കാളും 64 അർദ്ധ സെഞ്ചുറി നേടിയ ജോ റൂട്ട് ആണ് കേമൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ട്രൈക്ക് റേറ്റിലും, ബാറ്റിംഗ് ആവറേജിലും ജോ റൂട്ട് തന്നെ ആണ് മുൻപിൽ.

സെഞ്ചുറി നേടിയതോടെ സച്ചിന്റെ റെക്കോഡിലേക്കുള്ള ദൂരം കുറയുകയാണ് എന്നാണ് സമൂഹ മാധ്യമങ്ങൾ വിലയിരുത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് എടുത്ത താരം എന്ന റെക്കോഡ് നേടാൻ റൂട്ടിന് ഇനി 341 റൺസ് കൂടെ മതി. ഇന്ത്യയിൽ നിന്നും മൈക്കൽ വോണിന്റെ ഈ പോസ്റ്റിനെതിരെ ആരാധകർ ശക്തമായി എതിർത്ത് രംഗത്ത് എത്തിയിരിക്കുകയാണ്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ