ഹുസൈനുവേണ്ടി സമാധാനം പറഞ്ഞ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍; നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യന്‍ ഇതിഹാസം

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയ്ക്കിടെ കളത്തില്‍ മാത്രമല്ല കമന്ററി ബോക്‌സിലും പോരാട്ടം രൂക്ഷമാണ്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലെ ടീമിനെയും പഴയ ഇന്ത്യന്‍ ടീമുകളെയും താരതമ്യം ചെയ്ത് ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും തമ്മില്‍ ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ നടത്തിയ തര്‍ക്കം ശ്രദ്ധേമായിരുന്നു. അതിന്റെ ബാക്കിപത്രത്തിന് രണ്ടാം ദിനം സാക്ഷ്യം വഹിച്ചു.

ലീഡ്‌സിലെ കമന്ററി ബോക്‌സില്‍ ഹുസൈനു പകരം ഇംഗ്ലണ്ടിന്റെ മുന്‍ നായകരിലൊരാളായ മൈക്ക് അതേര്‍ട്ടനാണ് ഇന്ന് സുനില്‍ ഗവാസ്‌കറിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ പേരില്‍, തന്റെ സുഹൃത്തായ ഹുസൈനുവേണ്ടി സമാധാന ദൂതുമായാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അതേര്‍ട്ടന്‍ ഗവാസ്‌കറിനോട് പറഞ്ഞു. അതേര്‍ട്ടന്റെ വാക്കുകള്‍ കേട്ട് ചിരിച്ച ഗവാസ്‌കര്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മറുപടി നല്‍കി.

വിരാട് കോഹ്ലിയുടെ ടീമിന്റെ അത്ര കടുപ്പക്കാരല്ല മുന്‍കാലത്തെ ഇന്ത്യന്‍ ടീമുകളെന്ന് ഡെയ്‌ലി മെയ്‌ലിലെ കോളത്തിലാണ് നാസര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടത്. അതിനെ എതിര്‍ത്ത ഗവാസ്‌കര്‍ തന്റെ തലമുറയിലെ കളിക്കാര്‍ അവഹേളിക്കപ്പെടാന്‍ നിന്നുകൊടുന്നവരാണെന്ന ധാരണ അംഗീകരിക്കില്ലെന്ന് തിരിച്ചടിച്ചു. തന്റെ കാലത്തെ ഇന്ത്യന്‍ ടീം ഭീഷണിക്ക് വശംവദരാകുന്നവരല്ലെന്ന് പരമ്പരകളിലെ പ്രകടനത്തിന്റെ കണക്കുകള്‍ നിരത്തി ഗവാസ്‌കര്‍ വിശദമാക്കുകയു ചെയ്തു. മുന്‍കാലത്തെ ഇന്ത്യന്‍ ടീമുകള്‍ക്ക് കോഹ്ലിപ്പടയോളം ആക്രമണോത്സുകയില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സൗരവ് ഗാംഗുലി തുടങ്ങിവച്ചത് വിരാട് തുടരുന്നെന്നാണ് ലേഖനത്തില്‍ വിലയിരുത്തിയതെന്നും ഹുസൈന്‍ പറഞ്ഞെങ്കിലും അതൊന്നും ഗവാസ്‌കറെ തൃപ്തിപ്പെടുത്തിയിരുന്നില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം