ടി20 ലോകകപ്പ്: ഒരൊറ്റ മികച്ച ഇന്നിംഗ്സ് മതി, പിന്നെ എതിരാളികള്‍ക്ക് മേല്‍ അവന്‍ ഇടിത്തീയാകും; ഇന്ത്യന്‍ താരത്തെ കുറിച്ച് മുന്‍ താരം

2024ലെ ഐസിസി ടി20 ലോകകപ്പില്‍ വിരാട് കോഹ്ലി തന്റെ മോശം ഫോമുമായി പോരാടുകയാണ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ നിന്നായി 29 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. അയര്‍ലന്‍ഡ്, പാകിസ്ഥാന്‍, യുഎസ്എ, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കെതിരെ യഥാക്രമം 1, 4, 0, 24 എന്നിങ്ങനെയാണ് താരത്തിന്റ പ്രകടനം.

ടി20 ലോകകപ്പില്‍ ആദ്യമായാണ് കോഹ്‌ലി ഓപ്പണറായി കളിക്കുന്നത്. ഈ നീക്കം താരത്തിന് തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2024-ല്‍ കോഹ്ലി ആര്‍സിബിയ്ക്കായി ഓപ്പണിംഗ് റോളിലിറങ്ങി 741 റണ്‍സ് നേടിയിരുന്നു. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനായി യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും അദ്ദേഹത്തോടൊപ്പം ഇന്നിംഗ്സ് തുറക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചു.

നിലവിലെ പ്രകടനവും വിരാടിന്റെ ഫോമുമായി യാതൊരു ബന്ധവുമില്ലെന്ന് ദീപ് ദാസ് ഗുപ്ത കരുതുന്നു. ഏറ്റവും കുറഞ്ഞ ഫോര്‍മാറ്റിലെ മുന്‍കാല പ്രകടനങ്ങള്‍ക്ക് ഇന്ത്യന്‍ ബാറ്ററെ അദ്ദേഹം അഭിനന്ദിച്ചു. പന്ത് അവന്റെ ബാറ്റിന്റെ നടുവിലാണ് തട്ടുന്നത്. അവന്‍ ഫോമൗട്ടല്ല. അവന് തിരിച്ചുവരാന്‍ ഒരു മികച്ച ഇന്നിംഗ്സ് മതിയെന്നും അദ്ദേഹം പറഞ്ഞു.

കോഹ്ലിയുടെ വിമര്‍ശകരെ താരത്തിന്റെ മുന്‍കാല റെക്കോര്‍ഡിനെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ദു ഓര്‍മ്മിപ്പിച്ചു. ”വിരാട് കളിയിലെ ഇതിഹാസമാണ്, അയാള്‍ക്ക് സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഒരുപാട് പന്തുകള്‍ കളിച്ചിട്ടില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഫോമിനെ ചോദ്യം ചെയ്യാന്‍ കഴിയില്ല. അവന്‍ നേരത്തെ ഇറങ്ങുകയാണ്, ഇത് ആര്‍ക്കും സംഭവിക്കാം” സിദ്ദു കൂട്ടിച്ചേര്‍ത്തു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്