ഒത്തുകളിക്കാന്‍ സമൂഹ മാധ്യമം വഴി അയാള്‍ 40 ലക്ഷം വാഗ്ദാനം ചെയ്തു ; മുംബൈ ഇന്ത്യന്‍സിന്റെ മുന്‍താരം

ഒത്തുകളി നടത്താന്‍ തനിക്ക് ഒരാള്‍ 40 ലക്ഷം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐപിഎല്‍ താരം. ഇന്ത്യന്‍ പ്രീമീയര്‍ ലീഗ് ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചബ് കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്ക് കളിച്ച താരം തമിഴ്‌നാട് പ്രീമിയര്‍ലീഗ് ക്രിക്കറ്റിലെ 2021 സീസണുമായി ബന്ധപ്പെട്ടാണ് ആരോപണം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ തമിഴ്‌നാട് പ്രീമിയര്‍ലീഗില്‍ ചെപ്പോക്ക് സൂപ്പര്‍ഗില്ലിയുടെ താരമായ രാജഗോപാല്‍ സതീഷ് ആണ് ആരോപണം ഉയര്‍ത്തിയത്. ഇന്‍സറ്റാഗ്രാം അക്കൗണ്ട് വഴി സതീഷ് ബണ്ണി എന്നൊരാള്‍ ഒത്തുകളിക്കാന്‍ തനിക്ക് 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായിട്ടാണ് ആരോപണം ഉയര്‍ത്തിയത്. ഈ മാസം ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇക്കാര്യത്തില്‍ പോലീസിന് പരാതി നല്‍കാനാണ് കിട്ടിയ നിര്‍ദേശം. ഇക്കാര്യത്തില്‍ പോലീസ് ആവശ്യമെങ്കില്‍ അന്വേഷണം നടത്തുമെന്ന് ബിസിസിഐ യുടെ അഴിമതി വിരുദ്ധ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ബംഗലുരുപോലീസിന് ഇക്കാര്യത്തില്‍ സതീഷ് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 19 മുതല്‍ ആഗസ്റ്റ് 15 വരെയായിരുന്നു തമിഴ്‌നാട് പ്രീമിയര്‍ ലീഗ് നടന്നത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍