Ipl

ചഹലിന്റെ വെളിപ്പെടുത്തൽ; കിവീസ് സൂപ്പർ താരത്തിന് കുരുക്ക്

കഴിഞ്ഞ ദിവസങ്ങളിലെ ക്രിക്കറ്റ് ലോകത്തിലെ ചൂടേറിയ ചർച്ചയായിരുന്നു യുസ്‌വേന്ദ്ര ചഹൽ നടത്തിയ വെളിപ്പെടുത്തൽ . താൻ 2011 ൽ മുംബൈ ഇന്ത്യൻസ് താരമായിരിക്കെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ചാഹൽ പറഞ്ഞത് ഇപ്പോൾ വാർത്തകളിൽ നിറയുന്നുണ്ട്. എല്ലാവര്ക്കും വലിയ ഞെട്ടൽ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്ത . ഇപ്പോഴിതാ ചാഹലിനെ ഉപദ്രവിച്ച താരങ്ങളിൽ ഒരാളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മുൻ കിവി താരം ജെയിംസ് ഫ്രാങ്ക്ളിനാണ്.

ഫ്രാങ്ക്‌ളിൻ,സൈമണ്ട്സ് എന്നിവരെ ഉദ്ദേശിച്ചാണ് ചഹൽ പറഞ്ഞതെന്നും വാർത്തകൾ വരുന്നുണ്ട്. ചെഹലിന്റെ ആരോപണം സംബന്ധിച്ച് മുഖ്യ പരിശീലകന്‍ ജയിംസ് ഫ്രാങ്ക്‌ലിനുമായി ഒറ്റയ്ക്കു സംസാരിക്കുമെന്നു ഇംഗ്ലിഷ് കൗണ്ടി ക്ലബ് ദർഹം അധികൃതർ അറിയിച്ചു.

“2011 ലാണ് അതു സംഭവിച്ചത്. അന്ന് മുംബൈ ഇന്ത്യന്‍സ് ചാംപ്യൻസ് ലീഗ് ഫൈനൽ ജയിച്ചിരുന്നു.അതിന്റെ ആഘോഷം നടക്കുനതിനിടെ സൈമണ്ട്സ് ധാരാളം മദ്യപിച്ചിരുന്നു . അതിനുശേഷം അയാൾ എന്താണു ചിന്തിച്ചിരുന്നത് എന്നറിയില്ല, വേഗത്തിൽ സൈമണ്ട്സും ഫ്രാങ്ക്‌ലിനും ചേർന്ന് എന്റെ കയ്യും കാലും കെട്ടിയിട്ടു. നിനക്ക് പറ്റുമെങ്കിൽ സ്വയം കെട്ടഴിക്ക് എന്നാണ് അവർ പറഞ്ഞത്.”

“2 പേരുടെയും ബോധം പോയിരുന്നു . എന്റെ വായും അവർ മൂടിക്കെട്ടി.അതിനുശേഷം അവർ മുറിയിൽ നിന്ന് പോയി,പിന്നെ വന്നില്ല. എല്ലാവരും പോയതിനു ശേഷം രാവിലെ റൂം വൃത്തിയാക്കാൻ വന്നവരാണ് എന്നെ കണ്ടത്. അവർ മറ്റു ചിലരെക്കൂടി വിളിച്ച് എന്റെ കെട്ടഴിച്ചു വിടുകയായിരുന്നു.” ചഹൽ വെളിപ്പെടുത്തിയിരുന്നു.

2013 ൽ തന്നെ ഉപദ്രവിച്ചവരുടെ പേര് ചാഹൽ പറഞ്ഞിരുന്നില്ല. അതിനിയെയാണ് ബാംഗ്ലൂർ താരമായിരിക്കെ ചഹൽ  പണ്ട് പറഞ്ഞ സംഭവം വാർത്തകളിൽ നിറയുന്നത്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം