എയറിൽ നിന്നും എയറിലേക്ക്, അടുത്ത പണി മേടിച്ച് ഗാവസ്‌കർ

സഞ്ജുവിനെ കുറ്റം പറഞ്ഞ് പറഞ്ഞ് ഈ സീസണിൽ ഏറ്റവും കൂടുതൽ പൊങ്കാല ഏറ്റുവാങ്ങിയ ആളാണ് മുൻ താരം സുനിൽ ഗാവസ്‌കർ. സഞ്ജുവിനെ കുറ്റം പറഞ്ഞാൽ മാത്രമേ തന്നെ ആളുകൾ ശ്രദ്ധിക്കൂ എന്ന താരത്തിലാണ് സഞ്ജുവിന് എതിരെ ഗാവസ്‌കർ ഓരോന്ന് പറഞ്ഞിരുന്നത്. ഇപ്പോഴിതാ സഞ്ജുവിന്റെ സഹ താരം ഹെറ്റ്മയറെക്കുറിച്ച് പറഞ്ഞ വാക്കിനാണ് പണി കിട്ടിയത്.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട്, ടീമിനോട് വിടപറഞ്ഞ് നാട്ടിലേക്ക് പരന്നിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ തിരിച്ചെത്തിയ താരം ഇന്നലെ നടന്ന മത്സരത്തിൽ കളിച്ചിരുന്നു. താരം ബാറ്റിംഗിന് എത്തിയ സമയത്താണ് നാക്കുപിഴ ഉണ്ടായത്. കമന്ററിക്കിടെയുള്ള ഗാവസ്കറുടെ പരാമർശം ഇങ്ങനെ, ഹെറ്റ്മയറുടെ ഭാര്യ പ്രതീക്ഷ കാത്തു; ഹെറ്റ്മയർ റോയൽസിന്റെ പ്രതീക്ഷ കാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.’ ഹെറ്റ്മയർ– നിർവാനി ദമ്പതികൾക്ക് മേയ് 10നാണ് ആദ്യ കുട്ടി പിറന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം പോലൂം ഉപേക്ഷിച്ച് കളിക്കളത്തിലേക്ക് മടങ്ങിയ താരത്തെ  ഗാവസ്‌കർ നടത്തിയ വർത്തമാനം ചീപ്പായെന്നും, കൊച്ച് കുട്ടികൾ വരെ ഇതിലും നന്നായി സംസാരിക്കുമെന്നും പറഞ്ഞു.

മുമ്പ് – വിരാട് അനുഷ്ക ദമ്പതികളെക്കുറിച്ച് പറഞ്ഞ കംമെന്റിനും താരം പൊങ്കാല ഏറ്റുവാങ്ങിയിരുന്നു. അധികം കമന്ററി പറയരുതെന്നാണ് ആരാധകർ പറയുന്നത്. 151 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിറങ്ങിയ രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‌ലറിനെ രണ്ടാം ഓവറിൽ നഷ്ടമായി. പിന്നീട് ഒത്തുചേർന്ന യശസ്വി ജെയ്‌സ്വാളും സഞ്ജു സാംസണും ചേർന്ന് രാജസ്ഥാൻ സ്‌കോർ ഉയർത്തി   പിന്നീട് ചെന്നൈ ബോളർമാർ മധ്യ ഓവറുകളിൽ പിടിമുറുക്കി. കരുതലോടെ കളിച്ച സഞ്ജുവിനെയും (15) ദേവദത്ത് പടിക്കലിനെയും (3) പെട്ടെന്ന് നഷ്ടമായി.

അർദ്ധസെഞ്ചറി നേടിയ യശസ്വി (59) കൂടുതൽ റൺസ് നേടാനുള്ള ശ്രമത്തിൽ പ്രശാന്ത് സോളങ്കിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീടെത്തിയ ഹെറ്റ്മയർക്കും അധികം റൺസ് കണ്ടെത്താനായില്ല (6). ഇതോടെ രാജസ്ഥാൻ നില പരുങ്ങലിലായി. എന്നാൽ അവസാനം അശ്വിൻ തന്നെ വിജയവര കടത്തുകയായിരുന്നു.