ഇനി മുതൽ ഗംഭീർ പറയും ഇന്ത്യൻ ക്രിക്കറ്റ്, പരിശീലകനാകാനുള്ള നിബന്ധനകൾ മുന്നോട്ട് വെച്ച് ഗൗതം ഗംഭീർ; സീനിയർ താരങ്ങൾക്ക് വമ്പൻ പണി

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ അടുത്ത മുഖ്യ പരിശീലകനാകാനുള്ള ജോലിയുമായി ഗൗതം ഗംഭീറിന്റെ പേരാണ് ഉയർന്ന് കേൾക്കുനത് . നിലവിലെ ബോസ് രാഹുൽ ദ്രാവിഡിൻ്റെ കരാർ ടി20 ലോകകപ്പിന് ശേഷം അവസാനിക്കാനിരിക്കെ, ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം ഗംഭീറും ഡബ്ല്യൂ വി രാമനും മാത്രമാണ് ജോലിക്ക് അപേക്ഷിച്ചത്. ഇതിൽ തന്നെ ഗംഭീർ പരിശീലകനാകാനാണ് സാധ്യത കൂടുതൽ.

എന്നിരുന്നാലും, സിഎസിയുമായുള്ള അഭിമുഖത്തിൽ ഗംഭീർ ബിസിസിഐയുടെ നിർദ്ദേശം അംഗീകരിക്കാൻ ഒന്നല്ല അഞ്ച് നിബന്ധനകൾ വെച്ചതായി നവഭാരത് ടൈംസ് ഇപ്പോൾ റിപ്പോർട്ട് ചെയ്തു. ബോർഡിൻ്റെ ഒരു ഇടപെടലും കൂടാതെ ടീമിൻ്റെ ക്രിക്കറ്റ് പ്രവർത്തനങ്ങളുടെ പൂർണ നിയന്ത്രണം തനിക്കായിരിക്കുമെന്ന് ഗംഭീർ ആവശ്യപ്പെട്ടു.

രണ്ടാമതായി, ബാറ്റിംഗ്, ഫീൽഡിംഗ്, ബൗളിംഗ് കോച്ചുകൾ ഉൾപ്പെടെ സ്വന്തം സപ്പോർട്ട് സ്റ്റാഫിനെ തിരഞ്ഞെടുക്കാനുള്ള അവകാശം തനിക്ക് വേണം എന്നാണ് ഗംഭീറിന്റെ ആവശ്യം. മൂന്നാമതായി, ഏറ്റവും പ്രധാനമായി, 2025-ൽ പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി നാല് മുതിർന്ന കളിക്കാർക്കുള്ള അവസാന അവസരമായിരിക്കും — വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ ആണവർ.

ടൂർണമെൻ്റിൽ ഇന്ത്യയെ വിജയിപ്പിക്കുന്നതിൽ ഈ താരങ്ങൾ പരാജയപ്പെട്ടാൽ അവരെ ടീമിൽ നിന്ന് പുറത്താക്കും. എന്നിരുന്നാലും, മൂന്ന് ഫോർമാറ്റുകളിൽ നിന്നും കളിക്കാരെ ഒഴിവാക്കിയതിനെക്കുറിച്ച് പരാമർശമില്ല. നാലാമത്തെ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, ടെസ്റ്റ് ക്രിക്കറ്റിൽ ഒരു പ്രത്യേക ടീം ഉണ്ടാകും.

അവസാനമായി, ഗംഭീർ 2027 ഏകദിന ലോകകപ്പിനുള്ള റോഡ്മാപ്പ് തയ്യാറാക്കാൻ തുടങ്ങും എന്നതാണ്. എന്തായാലും ഗംഭീർ പരിശീലകനായാൽ ഒത്തിരി മാറ്റങ്ങൾ ടീമിൽ കാണാം എന്ന് സാരം.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ