ഇനി മുതൽ എന്റെ സ്ഥാനത്ത് അവൻ ഉണ്ടാകും, ബാറ്റൺ ഞാൻ കൈമാറുകയാണ്; ഡേവിഡ് വാർണർ പറയുന്നത് ഇങ്ങനെ

ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ ഇന്ത്യയോട് തോറ്റ് ഓസ്‌ട്രേലിയ സെമികാണാതെ പുറത്തായതിന് പിന്നാലെയാണ് വാർണർ വിരമിക്കൽ പ്രഖ്യാപിച്ചത്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ നിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു.

2015 ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിലുണ്ടായ വാർണർ 2023ൽ ഏകദിന ലോകകപ്പ് മേടിയപ്പോഴും ടീമിന്റെ ഭാഗമായിരുന്നു. 2023ൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 2021ൽ ടി20 ലോകകപ്പിലും ടീം മുത്തമിട്ടപ്പോഴും വാർണർ ടീമിലുണ്ടായിരുന്നു. ഓസ്‌ട്രേലിയ്ക്കായി 112 ടെസ്റ്റുകളും 161 ഏകദിനങ്ങളും 110 ടി20 മത്സരവും വാർണർ കളിച്ചിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലുമായി 18,895 റൺസാണ് വാർണറിന്റെ സമ്പാദ്യം.

തൻ്റെ പിൻഗാമിയായി പരക്കെ കണക്കാക്കപ്പെടുന്ന യുവ ബാറ്റ്‌സ്മാൻ ജേക്ക് ഫ്രേസർ-മക്‌ഗുർക്കിനൊപ്പം ഒരു ഫോട്ടോ പങ്കിടാൻ വാർണർ സോഷ്യൽ മീഡിയയിൽ എത്തുക ആയിരുന്നു. “ഓൾ യുവർസ് നൗ ചാമ്പ്യൻ” എന്ന അടിക്കുറിപ്പ് ബാറ്റൺ കൈമാറുന്നതിനെ സൂചിപ്പിക്കുന്നു. വാർണറുടെ ശ്രദ്ധേയമായ കരിയറിനെ ആദരിച്ചുകൊണ്ട് ഒരു സോഷ്യൽ മീഡിയ പോസ്റ്റുമായി ജേക്ക് ഫ്രേസർ-മക്‌ഗുർ പ്രതികരിച്ചു.

അസാധാരണമായി, ഡേവിഡ് വാർണറുടെ ഭാര്യ കാൻഡിസ് വാർണർ, അവസാന മത്സരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ മൗനം പാലിച്ചു. അചഞ്ചലമായ പിന്തുണയ്‌ക്ക് പേരുകേട്ട കാൻഡിസ് ഈ വിഷയത്തിൽ മൗനം പാലിക്കുക ആയിരുന്നു. കാൻഡിസും അവരുടെ പെൺമക്കളും ലോകകപ്പിനായി വാർണർക്കൊപ്പം കരീബിയൻ ദ്വീപിലെത്തിയില്ല എന്നതും ശ്രദ്ധിക്കണം.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ