ധോണിക്ക് പകരം മാച്ച് ഫിനീഷറാകുന്ന താരം ; സസ്‌പെന്‍ഷനില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക് നടന്നു കയറിയ ദീപക് ഹൂഡ

സഞ്ജുവിനെ പുകഴ്ത്തുമ്പോൾ എല്ലാവരും മറന്ന പേരാണ് ഹൂഡയുടെ . സഞ്ജുവിനിനെ പോലെ തന്നെ ഒരുപാട് അവഗണനകൾ ഏറ്റുവാങ്ങിയ താരം, പല പ്രതിസന്ധിയിലൂടെ കടന്നുപോയ താരം. ഒടുവിൽ മാൻ ഓഫ് ദി സീരീസ് പുരസ്ക്കാരം നേടി അയാൾ നിൽക്കുമ്പോൾ അയാൾ പറയുന്നു- ഇനി എന്നെ അവഗണിക്കരുതേ.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അച്ചടക്ക നടപടിയുടെ പേരില്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഒരു വര്‍ഷം വിലക്കിയ താരം വിലക്ക് കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ വിളി വന്നത് സാക്ഷാല്‍ ഇന്ത്യന്‍ ടീമിലേക്കും. ഒരു വര്‍ഷംകൊണ്ട് അദ്ദേഹത്തിന്റെ ഭാഗ്യദൗര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ബയോ ബബിളിലായിരുന്ന താരം ടീം നായകന്‍ കൃണാല്‍ പാണ്ഡ്യയുമായി സയ്യദ് മുഷ്താഖ് അലി ടി 20 ട്രോഫിയ്ക്ക് മുമ്പായി ഉടക്കി കുഴപ്പത്തിലാകുകയും ചെയ്തു.

ഇതേ തുടര്‍ന്ന് തന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു പീഡിപ്പിക്കുന്നു എന്നാരോപിച്ച് ബറോഡ ക്രിക്കറ്റ് അസോസിയേഷന്് കത്തെഴുതി. ഇതോടെ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ നടപടിയെടുക്കുകയും അച്ചടക്ക നിഷേധത്തിന് താരത്തിനെതിരേ നടപടിയെടുക്കുകയും ചെയ്തു. ടീമിലെ കൂട്ടുകാര്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ദീപക് പ്രശ്‌നങ്ങളുടെ നടുവിലായിരുന്നു. ഈ തര്‍ക്കത്തിന് ശേഷം വിവരം കൂട്ടുകാരോടോ വീട്ടുകാരോടോ പറയാതെ സ്വയം ഒരു മുറിയില്‍ കയറി പൂട്ടിയിരുന്നു. ഇനിയൊരു അവസരം കിട്ടില്ലെന്നും കരിയര്‍ അവസാനിച്ചെന്നും ദീപക്കിന് തോന്നിത്തുടങ്ങി.

എന്നാല്‍ ജനുവരി 26 ന് ഭാഗ്യം ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനവുമായി കടന്നുവരികയായിരുന്നു. തന്നെ ടീമില്‍ എത്താന്‍ ഏറ്റവും സഹായിച്ചത് യുസുഫ് ഇര്‍ഫാന്‍ പത്താന്‍ സഹോദരന്മാരായിരുന്നെന്നും ഹൂഡ പറയുന്നു. വലംകയ്യനായ ബാറ്റ്‌സ്മാന്‍ ദീപക് ഹൂഡ ടീം ഇന്ത്യയുടെ സ്‌പെഷ്യല്‍ ബാറ്റ്‌സ്മാനായിരിക്കും. മഹേന്ദ്ര സിംഗ് ധോനി പോയ ഒഴിവില്‍ ഇന്ത്യയ്ക്ക് കിട്ടിയ ഫിനിഷറാണ് ഹൂഡ.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം