അന്താരാഷ്ട്ര ക്രിക്കറ്റിന് സമ്പന്നവും തിളക്കമാർന്നതുമായ ചരിത്രമുണ്ടെങ്കിലും, ചിലപ്പോൾ അത് ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ മാറിയിട്ടുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത വിവാദങ്ങൾ കാരണം അത് തളർന്നിട്ടുണ്ട്. ചില നിമിഷങ്ങൾ ആകട്ടെ എന്നെന്നും ഓർമയിൽ തങ്ങി നിൽക്കുന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്.
ഒത്തുകളി, മയക്കുമരുന്ന് കുംഭകോണങ്ങൾ, രാഷ്ട്രീയ പ്രതിഷേധങ്ങൾ തുടങ്ങി ലോകക്രിക്കറ്റ് ഏതാണ്ട് എല്ലാം കണ്ടു. ക്രിക്കറ്റ് ലോകത്തെ അത്തരത്തിൽ പിടിച്ചുകുലുക്കിയ രണ്ട് സംഭവങ്ങൾ നമുക്ക് നോക്കാം;
രാംനരേഷ് സർവാനുമായുള്ള ഗ്ലെൻ മഗ്രാത്തിന്റെ പ്രശ്നം
2003-ൽ ആന്റിഗ്വയിൽ ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റിന്റെ നാലാം ദിവസം ഗ്ലെൻ മഗ്രാത്തും രാംനരേഷ് സർവാനും തമ്മിൽ ഏറ്റുമുട്ടിയത് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയങ്ങളിൽ ഒന്നായി. മത്സരത്തിന്റെ കുറെ സമയം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. മഗ്രാത്ത് സർവാനെയും വെസ്റ്റ് ഇൻഡീസിന്റെ സൂപ്പർ സ്റ്റാർ ബ്രയാൻ ലാറയെയും കുറിച്ച് ലൈംഗിക പരാമർശം നടത്തിയപ്പോൾ അത് മറ്റൊരു ലെവലിലേക്ക് കാര്യങ്ങൾ എത്തിച്ചു.
തന്റെ ഭാര്യയോട് ഉത്തരം ചോദിക്കാൻ ഫാസ്റ്റ് ബൗളറോട് പറയുന്ന ഒരു കമന്റിലൂടെ സർവാൻ പ്രതികരിച്ചു. മഗ്രാത്ത് ഉടൻ തന്നെ കോപത്തോടെ പ്രതികരിക്കുകയും തല്ലുമെന്ന് പറയുകയും ചെയ്തു. താരത്തിന്റെ ഭാര്യ ക്യാന്സറിനോട് മല്ലിടുന്ന സമയത്താണ് സംഭവം നടകുന്നത്.
മത്സരത്തിന് ശേഷം ഇരുവരും ക്ഷമാപണം നടത്തി.
പീറ്റേഴ്‌സൺ- സ്‌ട്രോസ് പ്രശ്‌നം
2012-ൽ ഇംഗ്ലീഷ് ക്രിക്കറ്റുമായുള്ള കെവിൻ പീറ്റേഴ്‌സണിന്റെ ബന്ധം കൂടുതൽ വഷളാകുന്ന കാഴ്ചയാണ് കണ്ടത്. തന്റെ സഹതാരങ്ങളെക്കുറിച്ച നിർണായക വിവരങ്ങൾ പീറ്റേഴ്‌സൺ എതിരാളികൾക്ക് ഒറ്റി കൊടുക്കുക ആയിരുന്നു. ആ സമയത്തെ ഇംഗ്ലണ്ട് നായകൻ ആയിരുന്ന ആൻഡ്രൂ സ്‌ട്രോസിനെക്കുറിച്ചുള്ള വിവരങ്ങൾ പീറ്റേഴ്‌സൺ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് പറഞ്ഞ് കൊടുത്ത ഒരു മെസേജ് പുറത്ത് വന്നതോടെ കാര്യങ്ങൾ വഷളായി. സ്‌ട്രോസിനെ എങ്ങനെ പുറത്താക്കണം എന്നതായിരുന്നു പീറ്റേഴ്സന്റെ മെസേജ്
Read more
അതോടെ പതുകെ പതുക്കെ താരം ടീമിൽ നിന്നും അകന്നു തുടങ്ങി. പിന്നെ കുറെ നാളുകൾ കഴിഞ്ഞാണ് ആ ബന്ധം സ്ട്രോങ്ങ് ആകുന്നത്.