ഭരതനാട്യത്തിന്റെ വേദിയിൽ നിന്നും ക്രിക്കറ്റ് പിച്ചിന്റെ ഉന്നതങ്ങളിലേക്ക്, "ലേഡി ടെൻഡുൽക്കർ" ഇന്ന് ഒരു ബ്രാൻഡാണ്

Littu OJ

“ഇന്ത്യക്കൊരു ദേവതയുണ്ടായിരുന്നു ” തൊട്ടപ്പുറത്തെ കളിയങ്കണത്തിൽ സച്ചിൻ ടെൻഡുൽക്കറും , സൗരവ് ഗാംഗുലിയും , രാഹുൽ ദ്രാവിഡുമൊക്കെ ആരാധകരുടെ മനസ്സിലെ പ്രതിഷ്ഠാരൂപമാകുമ്പോൾ ആരാലും അറിയാതെ, കൂടുതൽ പേരിലേക്ക് ശ്രദ്ധ എത്തിക്കാതെ രണ്ടായിരത്തിന്റെ തുടക്കങ്ങളിൽ ഒരു പെൺക്കൊടി ക്രിക്കറ്റിന്റെ ഇരിപിടങ്ങളിലേക്ക് കാലേന്തുകയായിരുന്നു.

ആ പെൺക്കൊടിയുടെ പേര് ” മിഥാലി ദുരൈ രാജ് ” എന്നാണ്! ഭരതനാട്യമെന്ന ഒരു കലാരൂപത്തെ മനസ്സിലും നെഞ്ചിലും ഒരുപോലെ കടത്തിവെച്ചായിരുന്നു മിഥാലി ബാല്യകാലങ്ങളിലേക്ക് കടന്നത്. പിതാവായ ‘ ദുരൈ രാജ് ‘ തന്റെ പ്രിയ പുത്രിയെ ഒരുകലാകാരി ആക്കുന്നതിൽ പൂർണ്ണ പിന്തുണയും നൽകിയിരുന്നു.

ഒരു കലാകാരിയിൽ നിന്നും പിന്നീട് ഇന്ത്യ കണ്ട ഏറ്റവും മികച്ചൊരു ” സ്പോർട്സ് വുമൺ ” ആയ് എങ്ങനെ മിഥാലി മാറിയെന്നത് ആരെയും അതിശയിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ നേർകാഴ്ച്ചകളാണ്! തന്റെ സഹോദരനായ ” മിഥുൻ രാജിന്റെ കൂടെ ക്രിക്കറ്റ് ട്രൈയിനിങ്ങിന് കൂട്ടായ് പോയ പെൺക്കുട്ടിയായിരുന്നു മിഥാലി. ഒഴിവ് സമയങ്ങളിൽ ഭരതനാട്യവും , മറ്റു സമയങ്ങളിൽ സ്കൂൾ ജീവിതവുമായ് മിതാലി ജീവിച്ച് തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

ആ മിഥാലിയെ ഇന്നത്തെ മിഥാലിയാക്കിയത് ഭാഗ്യമോ ദൈവകടാക്ഷമോ അല്ല. കഠിനധ്വാനമാണ്. കൂടെ മാതാപിതക്കളുടെ പിന്തുണകൂടി ആയപ്പോൾ അവൾക്ക് ജയിക്കുക എന്നതല്ലാതെ മറ്റു ലക്ഷ്യങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. ഇന്ത്യയിൽ എത്ര പെൺക്കുട്ടികൾ ഇതിനായ് മെനക്കെടും? ഏതൊക്കെ മാതാപിതാക്കൾ അവർക്ക് പിന്തുണ നൽകും? ഒരുപാട് പേരുണ്ടാകുമോ? സംശയമാണ്!

കളിക്കളത്തിൽ ജ്വലനമായ കളികൾക്കപ്പുറം മിഥാലി പറഞ്ഞുവെക്കുന്ന ചിലകാര്യങ്ങളുണ്ട്. അവ മനസ്സിലാക്കുക എന്നത് ബുദ്ധിമുട്ട് തന്നെയാണ്. ഒരിക്കലും ഒരു പെൺക്കുട്ടിയെ തളച്ച് ഇടേണ്ടവൾ അല്ലെന്നും , ഒരുപാട് സ്വപ്നങ്ങൾക്കായ് ഉയർത്ത് എഴുന്നേൽക്കണ്ടവൾ ആണെന്നും തന്റെ ജീവിതകഥയിലൂടെയും പ്രവർത്തികളിലൂടെയും അവൾ പ്രഖ്യാപിക്കുകയാണ്.

അതുവഴി എത്രപ്പേർ ഉയർന്ന് വന്നിട്ടുണ്ടാകും. എത്രയോ പെൺക്കുട്ടികൾക്കായ് അവൾ വെളിച്ചം വീശിയിട്ടുണ്ടാകും? ഒന്നോ , രണ്ടോ ആയിക്കോട്ടേ. പക്ഷേ ആ രണ്ട് പേർക്കുണ്ടായത് പോലും ചരിത്രമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം. മിഥാലിയെന്ന ബാറ്റർ ഈ ലോകക്രിക്കറ്റിനായ് നൽകിയ ചരിത്രം.

മിഥാലി അങ്ങനെയായിരുന്നു. സ്ത്രീകൾക്കായ് ഏതറ്റം വരെയും പോരാടാനായ് തയ്യാറെടുത്തവൾ. ക്രിക്കറ്റിന്റെ പുസ്തകതാളുകളിൽ പുരുഷക്രിക്കറ്റ് മാത്രം എഴുതപ്പെടുമ്പോൾ അതിനെതിരെയുള്ള ശബ്ദങ്ങളിൽ മിഥാലി മുഴ്ങ്ങിനിന്നിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അവ പുറത്തെടുക്കാനായ് അവൾ വെമ്പൽ കാട്ടിയിരുന്നു. നമ്മളും തെറ്റുകാരാണ്. സച്ചിനുൾപ്പെടെയുള്ള പുരുഷ ക്രിക്കറ്റേഴ്സ് മാത്രമാണ് ക്രിക്കറ്റെന്ന പൊതുബോധം നമ്മളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. അതുമൂലം ഇന്ത്യൻ വുമൺസ് ക്രിക്കറ്റ് പോലും നമ്മളിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. അതിനെതിരെ പ്രതികരിക്കാനോ ശബ്ദമുയർത്താനോ ആരും ശ്രമിച്ചതുമില്ല.

സത്യത്തിൽ നമ്മൾക്കെതിരെ കൂടിയല്ലേ മിഥാലി ബാറ്റ് ഉയർത്തിയത്? ഒരുപാട് റെക്കോഡുകൾ കൈക്കുള്ളിലാക്കികൊണ്ട് , ഒരുപാട് വിമർശനങ്ങൾക്കെതിരെ പടുത്തുയത്തിയ കോട്ടയ്ക്ക് കാവലാളായ് നിലകൊണ്ട ” മിഥാലി രാജ്” ഇന്നിപ്പോൾ പാഡഴിക്കുകയാണ്. ആ തീരുമാനം വഴി നമുക്ക് നഷ്ടമാകുന്നത് ഒരുപാട് കവർഡ്രൈവുകളും , പുൾഷോട്ടുകളുമാണ്. മിഥാലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞ് വിളറിപൂണ്ട ബൗളേഴ്സിന് ഇന്ന് ആഘോഷരാത്രികൂടിയാണ്.

അവർക്കിനി മിഥാലിക്കെതിരെ ബൗൾ എറിയേണ്ടതില്ലല്ലോ..വർഷങ്ങൾക്ക് മുമ്പ് സച്ചിൻ തെൻഡുക്കർ വിരമിച്ചപ്പോഴും സാമാന്യ അവസ്ഥയുണ്ടായിരുന്നു. ഇന്നിപ്പോൾ മിഥാലിയിലും അതെത്തി നിൽക്കുകയാണ്!
അതേ , മിഥാലി രാജ് ഒരു ദേവത തന്നെയാകുന്നു. ഒരുപാട് റെക്കോഡുകൾ സ്വന്തം പേരിൽ കുറിച്ചെടുത്തും , ക്രീസിനുള്ളിലെ മാലാഖക്കോട്ടയ്ക്ക് കരുത്തായ് നിന്നുകൊണ്ടും, വളയിട്ട കൈകളിൽ ഭാരം അധികമുള്ള ബാറ്റേന്തികൊണ്ടും, ചിന്തകൾക്കപ്പുറമാണ് പെൺക്കരുത്തെന്ന് ബോധ്യപ്പെടുത്തികൊണ്ടും മിഥാലി കളമൊഴിയുകയാണ്.

23 വർഷങ്ങൾക്ക് മുമ്പ് മിഥാലി തുടങ്ങിവെച്ച ഇന്ത്യൻ ക്രിക്കറ്റല്ല ഇന്നിപ്പോൾ പരിചയപ്പെടുത്തികൊണ്ടും , ഒരു തലമുറയ്ക്ക് തന്നെ ചേതോവികാരമാകുകയാണ് ” മിഥാലി”  ആ നായകൻ ഇന്നിപ്പോൾ നീലജേഴ്സിയിൽ ഇല്ല. അവളുടെ വാശികളില്ല , ശാഠ്യങ്ങളില്ല.. ഉള്ളത് കുറച്ച് ഓർമ്മകളാണ്.

ആ ഓർമ്മകളും നേട്ടങ്ങളുമെല്ലാം ഇന്ത്യൻ ക്രിക്കറ്റിനും, ഇന്ത്യൻ ക്രിക്കറ്റിലെ ദേവതയ്ക്കും അവകാശപ്പെട്ടിട്ടുളളതാണ്. നന്ദി ,പ്രിയ മിതാലി രാജ്..!

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം