വെള്ളപൊക്കം മുതൽ അനാവശ്യ ചർച്ച വരെ, മാത്യൂസിന് പിന്നാലെ കൗതുക വിക്കറ്റുകൾ ചർച്ച ആകുന്നു; ഇങ്ങനെ ഒന്ന് കേട്ട് കാണാൻ വഴിയില്ല

ക്രിക്കറ്റ് ലോകം അപൂർവ്വമായി മാത്രം സംഭവിക്കുന്ന സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചത് ലോകകപ്പിലെ ഇന്നലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിനിടെ ആയിരുന്നു. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലിയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ശ്രീലങ്കൻ താരം ഏയ്ഞ്ചലോ മാത്യൂസ് ‘ടൈംഡ് ഔട്ട്’ ആയി പുറത്തായി. ക്രിക്കറ്റിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന പുറത്താകലാണിത്. ഹെൽമറ്റ് സിറപ്പ് പൊട്ടിയത് നോക്കാതെ ബാറ്റിംഗിന് ഇറങ്ങിയതാണ് മാത്യൂസിന് തിരിച്ചടിയായത്. ഒരു ബാറ്റർ പുറത്തായതിന് ശേഷം രണ്ട് മിനിറ്റിനുള്ളിൽ അടുത്ത ബാറ്റർ ക്രീസിലെത്തണമെന്നാണ് ചട്ടം. മാത്യൂസ് ക്രീസിലെത്താൻ തന്നെ കുറച്ച് സമയമെടുത്തു. തുടർന്നാണ് അദ്ദേഹം ഹെൽമെറ്റിന് പ്രശ്‌നമുണ്ടെന്ന് മനസിലാക്കിയത്.

പിന്നാലെ താരം പകരക്കാരനെ വിളിച്ചു, മറ്റൊരു ഹെൽമറ്റ് ആവശ്യപ്പെട്ടു. ഇതോടെ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ ടൈംഔട്ടിനായി അമ്പയറോട് അപ്പീൽ ചെയ്തു. ബംഗ്ലാദേശ് ടൈംഔട്ട് പിൻവലിക്കാൻ തയ്യാറാകാത്തതും, നിയമങ്ങൾക്കനുസൃതമായി പോകേണ്ടതിനാലും അമ്പയർമാർ വിക്കറ്റ് അനുവദിക്കാൻ നിർബന്ധിതരായി. ഇതോടെ മാത്യൂസ് ‘ടൈംഡ് ഔട്ട്’ ആയി മടങ്ങി. എന്തായാലും സംഭവ, വലിയ വിവാദമായപ്പോൾ ഇത്തരത്തിൽ വിചിത്രമായ രീതിയിൽ പുറത്തായ താരങ്ങളെക്കുറിച്ച്‌ നോക്കാം;

ആൻഡ്രൂ ജോർദാൻ (വെള്ളപ്പൊക്കം)

കിഴക്കൻ പ്രവിശ്യയിലെ ബാറ്റ്‌സ്മാൻ ആൻഡ്രൂ ജോർദാനാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ടൈം ഔട്ട് ആയ ആദ്യ കളിക്കാരൻ. പോർട്ട് എലിസബത്തിൽ ട്രാൻസ്‌വാളിനെതിരായ ആഭ്യന്തര മത്സരത്തിൽ, ദിവസത്തിന്റെ അവസാനത്തിൽ വിക്കറ്റ് കളയാതെ പിടിച്ചു നിന്നെങ്കിലും, വെള്ളപ്പൊക്കം കാരണം അടുത്ത ദിവസത്തെ കളി ആരംഭിക്കുന്ന സമയത്ത് അദ്ദേഹത്തിന് എത്താൻ പറ്റിയില്ല.

തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് റോഡുകൾ അടച്ചതിനാൽ അദ്ദേഹം കുടുങ്ങിക്കിടക്കുകയായിരുന്നു.

ഹേമുലാൽ യാദവ് (ടീം മാനേജരുമായി ചർച്ച)

ഹേമുലാൽ യാദവിന്റെ രീതിയിൽ പുറത്തായ മറ്റൊരു താരവും ഉണ്ടാകില്ല. ഒറീസയും ത്രിപുരയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിൽ, 235-9 എന്ന സ്‌കോറിൽ ഹേമുലാൽ യാദവ് അവസാന ബാറ്ററായി ഇറങ്ങുക ആയിരുന്നു. അതിനായി അദ്ദേഹം പാഡ് അപ്പ് ചെയ്യപ്പെടുകയും ചെയ്തു, “കളി പുനരാരംഭിക്കുമ്പോൾ ബൗണ്ടറിയുടെ അരികിൽ തന്റെ ടീം മാനേജരുമായി അദ്ദേഹം ആഴത്തിലുള്ള സംഭാഷണത്തിലായിരുന്നു താരം. ഇറങ്ങാൻ കൂട്ടാക്കാതെ ഉള്ള താരത്തിന്റെ സംഭാഷണം കൂടി പോയപ്പോൾ എതിരാളികൾ അപ്പീൽ ചെയ്യുക ആയിരുന്നു. അതോടെ ഹേമുലാൽ പുറത്തായി.

വാസ്ബെർട്ട് ഡ്രേക്ക്സ് (വിമാനത്തിൽ ആയിരുന്നു)

ഈസ്റ്റ് ലണ്ടനിൽ ബോർഡറും ഫ്രീ സ്റ്റേറ്റും തമ്മിലുള്ള ആഭ്യന്തര പോരാട്ടം വാസ്‌ബെർട്ട് ഡ്രേക്ക്സ് സമയത്ത് കളിക്കാൻ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ യാത്രയിലായിരുന്നതിനാൽ അദ്ദേഹത്തിന് കൃത്യസമയത്ത് മത്സരത്തിൽ എത്തിച്ചേരാനായില്ല. ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റ് ഇൻഡീസിനായി ഡ്രേക്ക്സ് കളിക്കുകയായിരുന്നു,.കൊളംബോയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിമാനം വൈകിയതിനാൽ അദ്ദേഹം പുറത്തായെന്ന് അമ്പയർ വിധിക്കുക ആയിരുന്നു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത