ഞായറാഴ്ച ബെംഗളൂരുവിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മഴ മൂലം ഉപേക്ഷിച്ചു. മത്സരത്തിൽ 3.3 ഓവർ മാത്രമാണ് എറിഞ്ഞത്, ആ സമയത്ത് 28 / 2 എന്ന നിലയിലായിരുന്നു ഇന്ത്യ. കിഷന്റെയും ഋതുരാജിന്റെയും വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. എന്നിരുന്നാലും, ക്രിക്കറ്റ് ആക്ഷനേക്കാൾ കൂടുതൽ, ഗെയ്‌ക്‌വാദുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്, ഇതോടെ മഴയേക്കാൾ ഗെയ്ക്‌വാദ് പൊങ്കാല നേരിടുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്.
മഴയുടെ ഇടവേളയിൽ ഗെയ്‌ക്‌വാദ് ഡഗൗട്ടിൽ ഇരിക്കുമ്പോഴാണ് സംഭവം. താരവുമായി ചേർന്ന് സെൽഫി എടുക്കാൻ വന്ന ഗ്രൗൻഡ്സ്മാനെ താളം തള്ളി മാറ്റുന്നതും അകലം പാലിക്കാൻ ആവശ്യപ്പെടുകയും ആയിരുന്നു. അകലം പാലിക്കാൻ പറഞ്ഞിട്ട് ക്യാമറയിൽ നോക്കാതെ സഹ താരത്തോട് എന്തോ സംസാരിക്കുന്ന ഋതുരാജിനെയും കാണാൻ പറ്റുന്നുണ്ടായിരുന്നു.
ഈ സ്വഭാവം ശരിയല്ലെന്നും എവിടെയും എത്തിയിട്ടില്ല എന്നത് ഓർക്കണം എന്നും ആരാധകർ പറഞ്ഞു. ആഗ്രഹിച്ച് മോഹിച്ചൊരു ഗ്രൗൻഡ്സ്മാൻ സെൽഫിയെടുക്കാൻ വന്നപ്പോൾ ഈ രീതിൽ അല്ല പെരുമാറേണ്ടതെന്നും ഓർമിപ്പിച്ചു.
സച്ചിനും, കോഹ്‌ലിയും, രോഹിതും, ധോണിയും ഒകെ ആരാധകരോട് എങ്ങനെയാ പെരുമാറിയതെന്ന് നോക്കണമെന്നും അഹങ്കാരം മാറ്റിവെക്കണം എന്നും ആരാധകർ പറയുന്നു. എന്തായാലും വലിയ വിമർശനങ്ങളാണ് താരം ഇപ്പോൾ നേരിടുന്നത്.