ഗംഭീറിനും രോഹിത്തിനും ഒന്നും തന്ത്രം അറിയില്ല, ഇന്നലെ കാണിച്ചത് ലോകമണ്ടത്തരം; നായകനും പരിശീലകനും എതിരെ സൈമൺ ഡൂൾ

മുംബൈയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ നൈറ്റ് വാച്ച്മാനായി തങ്ങളുടെ നമ്പർ 11, മുഹമ്മദ് സിറാജിനെ ഇറക്കിയ ഇന്ത്യൻ തീരുമാനത്തിനെതിരെ പേസർ സൈമൺ ഡൂൾ .

ആദ്യ ഇന്നിങ്സിൽ കിവീസിനെ 235 ൽ ഒതുക്കിയ ശേഷം, ഏഴാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ 18 റൺ എടുത്ത് വീണതിന് ശേഷം ജയ്‌സ്വാൾ- ഗില് സഖ്യം ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചു.  ദിവസം അവസാനിക്കാൻ രണ്ട് ഓവർ ശേഷിക്കെ 17 ഓവറിൽ 78/1 എന്ന നിലയിൽ ഇന്ത്യയെ എത്തിച്ചു.

നിർഭാഗ്യവശാൽ, തുടർന്നുള്ള ഓവറിലെ രണ്ടാം പന്തിൽ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് ജയ്‌സ്വാൾ തൻ്റെ വിക്കറ്റ് വലിച്ചെറിഞ്ഞു. ശേഷം കോഹ്‌ലിക്ക് പകരം സിറാജിനെ രാത്രി നൈറ്റ് വാച്ച്മാനായി അയക്കാൻ ഗംഭീർ തീരുമാനിച്ചു .

എന്നിട്ടും, തൻ്റെ ആദ്യ പന്തിൽ തന്നെ എൽബിഡബ്ല്യൂ ആയി കുടുങ്ങി റിവ്യൂവും നശിപ്പിച്ചാണ് സിറാജ് മടങ്ങിയത്. ശേഷമെത്തിയ കോഹ്‌ലി 4 റൺ എടുത്ത് റണ്ണൗട്ട് ആയി മടങ്ങിയതോടെ ഇന്ത്യ കൂടുതൽ പ്രതിരോധത്തിലായി. രവിചന്ദ്രൻ അശ്വിനെപ്പോലെ കൂടുതൽ പ്രഗത്ഭനായ ലോവർ ഓർഡർ ബാറ്ററെ നൈറ്റ് വാച്ച്മാനായി അയച്ചില്ല എന്നതിന് ഇന്ത്യൻ മാനേജ്‌മെൻ്റിനെ ആക്ഷേപിച്ച സൈമൺ ഡൂൾ

“ശരി, നൈറ്റ് വാച്ച്മാൻ എന്ന പദം വാലറ്റത്തിനോ ലോവർ ഓർഡറിനോ വേണ്ടി ഉപയോഗിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എന്തുകൊണ്ട് രവിചന്ദ്രൻ അശ്വിൻ ഇറങ്ങിയില്ല ? നിങ്ങൾക്ക് ഒരു മികച്ച താരത്തെ ആ സമയത്ത് ഇറക്കമായിരുന്നു, അശ്വിൻ ബോളർ ആണ്. നന്നായി ബാറ്റും ചെയ്യും. അവൻ ഇറങ്ങിയാൽ കാര്യങ്ങൾ നന്നാകുമായിരുന്നു ”ഡൂൾ സ്പോർട്സ് 18 ൽ പറഞ്ഞു.

എന്തായാലും ഇന്ന് രണ്ടാം ദിനത്തിലേക്ക് വന്നാൽ ഇന്ത്യ നിലവിൽ 203 – 6 എന്ന നിലയിൽ നിൽക്കുകയാണ്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം