ഇന്ത്യന്‍ ടീമിലേക്കുള്ള ഗൗതം ഗംഭീറിന്റെ വരവിന് വഴിമുടക്കികളായി നില്‍ക്കുന്നത് ടീമിലെ സൂപ്പര്‍ താരങ്ങളാണെന്ന പരാമര്‍ശം നിരവധിതവണയുണ്ടായിട്ടുണ്ട്. ആഭ്യന്ത്ര മത്സരങ്ങളില്‍ മിന്നും ഫോമിലെത്തിയാലും താരം സെലക്ടര്‍മാരുടെ കണ്ണിലുടക്കിയിരുന്നില്ല. എന്നാല്‍, പോരാട്ട വീര്യം ചോരാത കഠിന പ്രയത്നത്തിലാണ് ഗംഭീര്‍ നിലവില്‍.
അതിനിടയിലാണ് ഒരു ടെലിവിഷനു നല്കിയ അഭിമുഖത്തിലാണ് ഗംഭീര്‍ ഇന്ത്യന്‍ ഡ്രസിങ് റൂമിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ കുസൃതിക്കാരന്‍ ആരാണെന്നുള്ള ചോദ്യത്തിന് ഹര്ഭജന് സിങ് ആണെന്നാണ് താരം ഉത്തരം നല്‍കിയത്. ഹര്ഭജന് കൂടെയുണ്ടെങ്കില്‍ പിന്നെ ബോറടിയുണ്ടാകില്ലെന്നാണ് ഗംഭീറിന്റെ അഭിപ്രായം.
ഡ്രസിങ് റൂമില്‍ ഹര്ഭജനെപോലുള്ളവരെയാണ് നമുക്കാവശ്യമെന്നും ഡല്ഹിക്കാരന് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീമിന് തന്റെ പൂര്‍ണതയുള്ള കളി പുറത്തെടുത്തത് രാഹുല്‍ ദ്രാവിഡിനൊപ്പം കളിക്കുമ്പോഴാണെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ധോണി, കോഹ്ലി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏറ്റവും മികച്ചതെന്നു തന്നെ കുറിച്ച് തോന്നുന്നത് ദ്രാവിഡിനൊപ്പമാണ്. ഗംഭീര്‍ വ്യക്തമാക്കി.
ഏകദിന മത്സരങ്ങളോ, ട്വന്റി20 മത്സരങ്ങളോ നോക്കിയല്ല ഒരു കളിക്കാരന്റെ പ്രകടനം വിലയിരുത്തേണ്ടത്. ടെസ്റ്റ് മത്സരങ്ങളാണ് ക്രിക്കറ്റിന്റെ പൂര്‍ണതയെന്നും ഗംഭീര്‍ പറഞ്ഞു.