ഗംഭീറിന്റെ ആദ്യ വാർത്താസമ്മേളനം, തന്നിരിക്കുന്നത് അതിനിർണായക അപ്‌ഡേഷൻ; സൂപ്പർ താരങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ടും പ്രതികരണങ്ങൾ

ഇന്ത്യൻ ടീമിന്റെ പരിശീലകൻ എന്ന നിലയിൽ ഉള്ള ഗൗതം ഗംഭീറിന്റെ ദൗത്യം ആരംഭിച്ച് കഴിഞ്ഞു. ശ്രീലങ്കൻ പര്യടനം ആരംഭിക്കാനിരിക്കെ അതിന് മുമ്പ് പരിശീലകൻ എന്ന നിലയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുക ആയിരുന്നു. തന്റെ ഭാവി പദ്ധതികളെക്കുറിച്ചും സൂപ്പർ താരങ്ങളുടെ ഭാവിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഏറ്റവും നിർണായകമായ അപ്‌ഡേഷൻ പറഞ്ഞിരിക്കുന്നത് സീനിയർ താരങ്ങളുമായി ബന്ധപ്പെട്ടാണ്. രോഹിതും കോഹ്‌ലിയും അടങ്ങുന്ന സീനിയർ താരങ്ങൾ 2027 ലോകകപ്പിൽ ഫിറ്റ്നസ് അനുവദിച്ചാൽ കളിക്കുമെന്നുള്ളതാണ് ഏറ്റവും നിർണായകമായ അപ്‌ഡേഷൻ. ഇരുവരും 2023 ഏകദിന ലോകകപ്പ് ഫൈനൽ കളിച്ച ടീമിന്റെ ഭാഗം ആയിരുന്നു. അത് അവരുടെ അവസാന ലോകകപ്പ് ആണെന്ന് ഏവരും കരുതിയത്. എന്നാൽ ഗംഭീർ പറഞ്ഞ കാര്യങ്ങൾ പോസിറ്റീവ് ആയിട്ടുള്ള സൂചനയാണ്.

സൂര്യകുമാർ ടി 20 യിൽ മാത്രം ആയിരിക്കും തുടരുക. ഏകദിനത്തിൽ അദ്ദേഹത്തെ കാണാൻ സാധിക്കില്ല എന്ന് സാരം. ശ്രീലങ്കൻ പര്യടനത്തിൽ ഏകദിന ടീമിന്റെ ഭാഗം അല്ലാതിരുന്ന രവീന്ദ്ര ജഡേജക്ക് ഇനി അവസരങ്ങൾ കിട്ടില്ല എന്നാണ് ഏവരും പറഞ്ഞിരുന്നത്. എന്നാൽ താരത്തിന് ഇനിയും ഏകദിന ടീമിൽ അവസരം കിട്ടിയേക്കും എന്നുള്ള അപ്‌ഡേഷൻ ആണ് ഗംഭീർ നൽകിയത്.

ഗില്ലിനെ മൂന്ന് ഫോര്മാറ്റിലും കളിപ്പിക്കാൻ പറ്റുന്ന താരമെന്ന് വിശേഷിപ്പിച്ച ഗംഭീർ ഹാർദിക്കിന് ഫിറ്റ്നസ് പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ നായക സ്ഥാനത്തേക്ക് പരിഗണിക്കാത്തത് എന്ന് പറഞ്ഞു. ഷമി ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലൂടെ മടങ്ങിവവരവ് നടത്തുമെന്നും ഗംഭീർ അറിയിച്ചിട്ടുണ്ട്.

യുവതാരങ്ങൾ സ്ഥിരതയോടെ റൺ സ്കോർ ചെയ്യണം എന്നും അല്ലാതെ ഉള്ള ഒന്നോ രണ്ടോ പ്രകടനം അവരെ സഹായിക്കില്ല എന്നും ഉള്ള അതിനിർണായകമായ വിവരവും ഗംഭീർ അറിയിച്ചിട്ടുണ്ട്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ