" ഗംഭീർ ഒരു തന്ത്രശാലിയാണ്, അവന്റെ ഭാഗത്തെ തെറ്റ് മറച്ച് വെക്കാൻ ആ യുവ താരത്തിനെ കുരിശിലേറ്റി"; തുറന്നടിച്ച് ഹർഭജൻ സിങ്

ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ ഡ്രസ്സിംഗ് റൂം വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതിന് ഇന്ത്യയുടെ യുവ ബാറ്റ്‌സ്മാൻ സർഫറാസ് ഖാനെതിരെ അടുത്തിടെ ആരോപണം ഉയർന്നിരുന്നു. ന്യൂസ് 24 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വിവരങ്ങൾ ചോർത്തിയതിന് സർഫ്രാസ് ഖാനെ കുറ്റപ്പെടുത്തി എന്നായിരുന്നു വാർത്തകൾ.

അടുത്തിടെ ബിസിസിഐ അധികൃതരുമായുള്ള അവലോകന യോഗത്തിനിടെ ഡ്രസ്സിംഗ് റൂമിലെ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ ചോർത്തിയതിന് ഗൗതം ഗംഭീർ സർഫ്രാസ് ഖാനെയാണ് കുറ്റപ്പെടുത്തിയത് എന്നായിരുന്നു പറയപ്പെട്ടത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനു ഉത്തരവാദിത്വം സർഫ്രാസിനു മാത്രമല്ല പരിശീലകനായ ഗൗതം ഗംഭീറിനും ആണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്.

ഹർഭജൻ സിങ് പറയുന്നത് ഇങ്ങനെ:

” ഒരു പരിശീലകൻ എന്ന നിലയിൽ യുവാക്കൾക്ക് വിവേകം നൽകേണ്ടത് നിങ്ങളുടെ കടമയാണ്. ഗംഭീർ ഗൗരവമായി സർഫറാസിനോട് സംസാരിച്ചിട്ടില്ല എങ്കിൽ അത് വലിയ തെറ്റാണ്. സർഫറാസ് വാർത്ത ചോർത്തിയെങ്കിൽ അതും തെറ്റാണ്, ഇതിന്റെ യഥാർത്ഥ വശം അറിയാത്തത് കൊണ്ട് തന്നെ കൂടുതൽ പ്രതികരിക്കാനാകില്ല”

ഹർഭജൻ സിങ് തുടർന്നു:

‘ഗംഭീർ ഇരുന്ന് പ്രശ്നം പരിഹരിക്കണം. കഴിഞ്ഞ ആറ്-എട്ട് മാസമായി ഇന്ത്യൻ ക്രിക്കറ്റിൽ ധാരാളം കിംവദന്തികൾ ഉണ്ട്. കളിക്കാരും പരിശീലകനും തമ്മിൽ ഏകോപനം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. 2005-06 സീസണിൽ ഗ്രെഗ് ചാപ്പലിൻ്റെ കാലത്തും ഇതുതന്നെ സംഭവിച്ചു. ഒടുവിൽ അത് വലിയ പ്രതിസന്ധിയിലേക്ക് മാറി” ഹർഭജൻ സിങ് പറഞ്ഞു

Read more