അവഗണിക്കപ്പെട്ട ഇന്ത്യന്‍ താരം ആരെന്ന് തുറന്ന് പറഞ്ഞ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റിലെ മതിയായ അംഗീകാരം ലഭിക്കാത്ത താരം ആരെന്ന് വെളിപ്പെടുത്തി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പശീലകനും ആയിരുന്ന അനില്‍ കുംബ്ലെയാണ് മതിയായ അംഗീകാരം ലഭിക്കാതെ പോയ ക്രിക്കറ്റ് താരമെന്നാണ് ഗാംഗുലി വിലിയിരുത്തുന്നത്. ഹിന്ദുസ്ഥാന്‍ ടൈസിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം തുറന്നടിച്ചത്.

“നമ്മളെപ്പോഴും സച്ചിനെയും വിരാട് കോഹ്ലിയെയും രവിചന്ദ്രന്‍ അശ്വിനെയുമെല്ലാം പറ്റി സംസാരിക്കാറ്, എന്നാല്‍ സത്യത്തില്‍ ഇവരേക്കാളേറെ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് കുംബ്ലെയാണ്” ഗാംഗുലി ചൂണ്ടികാണിക്കന്നു.

നേരത്തെ ബംഗളൂരു ലിറ്ററേച്ചറി ഫെസ്റ്റുവലില്‍ രാഹുല്‍ ദ്രാവിഡും സമാനമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു. “അനില്‍ ക്രിക്കറ്റിലെ യഥാര്‍ത്ഥ ഇതിഹാസമാണ്, ടെസ്റ്റ് ഇന്ത്യയ്ക്ക് ഇത്രയേറെ വിജയം സമ്മാനിച്ച മറ്റൊരു താരത്തേയും ഞാന്‍ കണ്ടിട്ടില്ല”. ദ്രാവിഡ് അന്ന് പറഞ്ഞത് ഇപ്രകാരമായിരുന്നു.

നേരത്തേയും കുംബ്ലെയെ പുകഴ്ത്തി ഗാംഗുലി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ 20-25 വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച മാച്ച് വിന്നര്‍ എന്ന വിശേഷണത്തോടെയാണ് ഗാംഗുലി അന്ന് കുംബ്ലെയെ പ്രശംസിച്ചത്. താന്‍കുംബ്ലെയ്ക്കായി നടത്തിയ പോരാട്ടവും താരം അന്ന് വെളിപ്പെടുത്തിയിരുന്നു.

2003ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും കുംബ്ലെയെ പുറത്താക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചുരുന്നത്രെ. അന്ന് ഗാംഗുലി ഇടപെട്ടാണ് കുംബ്ലെയെ ടീം ഇന്ത്യയില്‍ നിലനിര്‍ത്തിയത്. സെലക്ടര്‍മാരുടെ രൂക്ഷ എതിര്‍പ്പ് മറികടന്നായിരുന്നു അന്ന് ഗാംഗുലി നിലപാട് സ്വീകരിച്ചത്.