പറഞ്ഞ വാക്ക് ഗാംഗുലി പാലിച്ചില്ല, കള്ള വാര്‍ത്ത പ്രചരിപ്പിച്ച് യുവരാജിന്‍റെ പ്രതികാരം, ദാദയെ ഏറെ വിഷമിപ്പിച്ച സംഭവം

സൗരവ് ഗാംഗുലി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍. ഇന്ന് എനിക്ക് പറയാനുള്ളത് ഗാംഗുലി എന്നാ ക്യാപ്റ്റന്‍ വേണ്ടി മരിക്കാന്‍ വരെ തയ്യാര്‍ ആണെന്ന് പ്രഖ്യാപിച്ച യുവിയുടെ ദാദയുമായിയുള്ള ബന്ധത്തെ പറ്റിയാണ്. മൂന്നു സംഭവങ്ങളില്‍ കൂടി യുവിക്ക് ആരായിരുന്നു ദാദ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

വര്‍ഷം 2000, ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്നാ കപ്പല്‍ കോഴ ആരോപണത്തിന്റെ ചുഴിയില്‍ മുങ്ങിയപ്പോള്‍ കപ്പിത്താനായി ദാദ അവരോധിക്കപ്പെട്ടു. ഈ കാലയളവില്‍ തന്നെയാണ് യുവി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തുന്നതും. 2000 ത്തിലെ നോക്കൗട്ട് ട്രോഫിയില്‍ ഇന്ത്യ ഓസ്‌ട്രേലിയ നേരിടാന്‍ ഒരുങ്ങന്നതിന്റെ തലേന്നാണ് ഈ സംഭവം നടക്കുന്നത്. തലേ ദിവസം രാത്രി ടീം മീറ്റിംഗ് കഴിഞ്ഞ ശേഷം എല്ലാവരോടും നല്ല രീതിയില്‍ റസ്റ്റ് എടുക്കാന്‍ ദാദ അവശ്യപെട്ടു. അത് കൊണ്ട് തന്നെ ഏവരോടും തങ്ങളുടെ മുറിയില്‍ എത്തി ഉറങ്ങാന്‍ നിര്‍ദ്ദേശിച്ചു. എന്നിട്ടു ദാദ നേരെ ഇന്ത്യന്‍ ടീം താമസിച്ചിരുന്ന ഹോട്ടലിലെ സെക്യൂരിറ്റിയുടെ അടുത്ത് ചെന്ന് തനിക്ക് വേണ്ടി ഒരാളെ ഒന്നു ശ്രദ്ധിക്കാമോ എന്ന് ആവശ്യപെടുന്നു. സെക്യൂരിറ്റി താന്‍ എല്ലാവരെയും ശ്രദ്ധിക്കണ്ടവനാണ് എങ്കിലും ദാദ യുടെ ആവശ്യം മാനിച്ചു യുവരാജ് എന്നാ ഇരുപതു വയസ്സ്‌കാരനെ പ്രത്യേകം ശ്രദ്ധിക്കാം എന്ന് ഉറപ്പ് നല്‍കുന്നു.

സമയം പത്തു മണിയോട് അടുത്തപോള്‍ ദാദ യുവിയുടെ മുറിയിലെത്തിയപ്പോള്‍ യുവി അവിടെ ഇല്ലായിരുന്നു. ദാദ വേഗം സെക്യൂരിറ്റിടെ അടുത്ത് ചെന്ന് അനേഷിച്ചു. അക്കാലത്തു യുവി രാത്രികളില്‍ സ്ഥിരം പബില്‍ പോകുന്നത് പതിവായിരുന്നു. ദാദ സെക്യൂരിറ്റിയോട് അവിടുത്തെ പ്രധാന പബ് കളുടെ ലൊക്കേഷന്‍ മേടിച്ചു കൊണ്ട് ഒരു ടാക്‌സി വിളിച്ചു ഒറ്റക്ക് യുവിയെ അനേഷിക്കാന്‍ ഇറങ്ങി. ഒടുവില്‍ യുവിയെ ഒരു പബില്‍ വെച്ച് തന്നെ കണ്ടെത്തി. അവിടെ ആഘോഷിച്ചു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവിയോട് ദാദ പറഞ്ഞു. നീ ഭക്ഷണം കഴിക്കുക. പക്ഷെ ഞാന്‍ ഇവിടെ നിന്ന് പോകുമ്പോ നീയും എന്റെ കൂടെ വരണം. ദാദ യുടെ വാക്ക് അക്ഷരപ്രതി അനുസരിച്ച യുവി പിറ്റേന്ന് നടന്ന കളിയിലെ താരമായി മാറി.

ഒരിക്കല്‍ യുവിയോട് ദാദ പറയുകയാണ്. നാളെ നീ ഓപ്പണ്‍ ചെയ്യണം. ആഭ്യന്തര ക്രിക്കറ്റില്‍ പോലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാത്ത യുവി അതു കെട്ട് ആകെ പരിഭ്രാന്തനായി. പക്ഷെ പിറ്റേന്ന് രാവിലെ പതിവ് പോലെ തന്നെ സച്ചിനും ദാദയും ഓപ്പണ്‍ ചെയ്യാന്‍ പോയി. ഇതിന് യുവി പ്രതികാരം ചെയ്തത് മറ്റൊരു രസകരമായ സംഭവത്തിലൂടെയായിരുന്നു. ഡ്രെസ്സിങ് റൂം മുഴുവന്‍ യുവി ഒരു കള്ളവാര്‍ത്ത അടങ്ങുന്ന പത്രം അച്ചടിച്ചു എല്ലാം താരങ്ങള്‍ക്ക് നല്‍കുന്നു. ആ പത്രത്തിലെ വാര്‍ത്ത ഇങ്ങനെയായിരുന്നു ഗാംഗുലിക്ക് കീഴില്‍ കളിക്കാന്‍ ഒരു ഇന്ത്യന്‍ താരത്തിനും താല്പര്യമില്ല. ഇത് വായിച്ച ദാദ വളരെ ദുഃഖിതനായി. ഒടുവില്‍ താന്‍ ഈ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ഒഴിയുകയാണ് എന്നാ ടീം അംഗങ്ങളോട് വളരെ വേദനയോടെ പറയുന്നേ നിമിഷം യുവി അദ്ദേഹത്തിന്റെ അടുത്ത് എത്തി ഇങ്ങനെ പറഞ്ഞു ‘ഏപ്രില്‍ ഫൂള്‍ ദാദ’. ‘We love you’.

അതെ യുവിക്ക് അത്രമേല്‍ പ്രിയപെട്ടവനായിരുന്നു ദാദ . ഒരു പക്ഷെ ദാദ ഇല്ലായിരുനെകില്‍ എന്നെ പോലെയുള്ള ആരാധകാര്‍ക്ക് സ്‌നേഹിക്കാന്‍ ഒരു യുവി ഉണ്ടാവുകയില്ലായിരുന്നു. ലോക കപ്പുകളുടെ രാജാവ് ആകാന്‍ ഒരു യുവരാജാവ് ഉണ്ടാവുക ഇല്ലായിരുന്നു. അതു കൊണ്ട് തന്നെ ആണാലോ ദാദക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാര്‍ ആണെന്ന് അയാളും പ്രഖ്യാപിച്ചത്..  Happy Birthday Yuvi..

എഴുത്ത്: മാത്യൂസ് റെന്നി

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

മുനമ്പം വിഷയം, ലീഗ് യോഗത്തില്‍ പോര്; കെഎം ഷാജിയും കുഞ്ഞാലിക്കുട്ടിയും നേര്‍ക്കുനേര്‍

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത അപകടം; സിമന്റ് കയറ്റിവന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതായി മോട്ടോര്‍ വാഹന വകുപ്പ്

ലോക ചെസ്സ് ചാമ്പ്യന്‍ ഗുകേഷിന് ലഭിക്കുന്ന സമ്മാനത്തുക

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയ സംഭവം; അപകടത്തില്‍ മരണം നാലായി, പ്രതിഷേധവുമായി നാട്ടുകാര്‍

ചരിത്രം പിറന്നു, ഗുകേഷ് ലോക ചെസ്സ് ചാമ്പ്യന്‍; ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

രണ്ടാം ടെസ്റ്റിലെ സ്റ്റാര്‍ക്കിന്റെ മാച്ച് വിന്നിംഗ് സ്‌പെല്ലിന് ഉത്തരവാദി ആ ഇന്ത്യന്‍ താരം: തുറന്നടിച്ച് പോണ്ടിംഗ്

എന്താണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കേന്ദ്രമന്ത്രിസഭ പാസാക്കിയ കരട് ബില്ലിലെ 11 നിര്‍ദേശങ്ങള്‍

തലൈവരെ പാപ്പരാക്കിയ 'ദുരന്ത' ചിത്രം!

മസ്ജിദുകളില്‍ സര്‍വേ നടപടികള്‍ വേണ്ട; നാല് ആഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

തലൈവരുടെ ജന്മദിനമായാൽ എന്തും സാധ്യമാണ്, സോഷ്യൽ മീഡിയ ചർച്ചയാക്കി സഞ്ജുവിന്റെ ആശംസ; ചിത്രങ്ങൾ വൈറൽ