ടി20 ലോകകപ്പ് 2024: പാകിസ്ഥാനെ പരിശീലിപ്പിക്കുന്നതിലെ സുഖം ഗാരി കിര്‍സ്റ്റണ്‍ ഉടന്‍ മനസിലാക്കും; സഹതപിച്ച് ഇന്ത്യന്‍ താരം

ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയ്ക്ക് മുമ്പാണ് ഗാരി കിര്‍സ്റ്റനെ പാകിസ്ഥാന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. മെന്‍ ഇന്‍ ഗ്രീന്‍ 0-2 എന്ന മാര്‍ജിനില്‍ പരാജയപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ ആദ്യ പരമ്പര നിരാശയില്‍ അവസാനിച്ചു. 2024 ലെ ഐസിസി ടി 20 ലോകകപ്പില്‍ കളിക്കാരില്‍നിന്ന് മികച്ച പ്രകടനം കാണാനാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും ആദ്യ മത്സരത്തില്‍ തന്നെ തിരിച്ചടി നേരിട്ടു.

തന്റെ പരിശീലക കരിയറിലെ ഏറ്റവും വേദനാജനകമായ നഷ്ടം കിര്‍സ്റ്റന് ചാര്‍ത്തി നല്‍കി അമേരിക്ക സൂപ്പര്‍ ഓവറില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി. മത്സരത്തിനിടെ ഡഗൗട്ടില്‍ അദ്ദേഹം കോപാകുലനായി കാണപ്പെട്ടു. കളിക്കാര്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുകയും അധിക റണ്‍സ് വഴങ്ങുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ മുഖം ചുവന്നുതുടിക്കുകയായിരുന്നു.

പരിശീലകനെന്ന നിലയില്‍ 2011 ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച ഗാരിക്ക് പാകിസ്ഥാന്‍ കളിക്കാരില്‍നിന്ന് ലഭിച്ചത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ കിര്‍സ്റ്ററുടെ അവസ്ഥയോട് സഹതപിച്ചു.

ഇത് പാകിസ്ഥാന്‍ ക്രിക്കറ്റ് ആണ്. ഇന്ത്യയെയും പാകിസ്ഥാനെയും പരിശീലിപ്പിക്കുന്നതിലെ വ്യത്യാസം ഗാരി കിര്‍സ്റ്റണ്‍ ഉടന്‍ പഠിക്കും. പാകിസ്ഥാനുമായുള്ള തന്റെ ഭരണകാലത്ത് അദ്ദേഹം ഇത്തരം പ്രശ്നങ്ങള്‍ ഇനിയും നേരിടും.

എനിക്ക് കിര്‍സ്റ്റണോട് കഷ്ടം തോന്നുന്നു. 2011 ലോകകപ്പ് വിജയിച്ച സമയത്ത് അദ്ദേഹം ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചു, ഇവിടെ അദ്ദേഹത്തിന് മെച്ചപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു പാകിസ്ഥാന്‍ ടീമുണ്ട്. ഇത് അദ്ദേഹത്തിന് വേദനാജനകമാണ്- ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

Latest Stories

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ