ഓസീസ് പര്യടനത്തില്‍ പരാജയപ്പെട്ടാല്‍ പുറത്തേയ്‌ക്കോ?, നിലപാട് വ്യക്തമാക്കി ഗൗതം ഗംഭീര്‍

ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് നാളുകള്‍ മോശമായിരുന്നു. 12 വര്‍ഷത്തിന് ശേഷം ഇന്ത്യ ഒരു ഹോം ടെസ്റ്റ് തോല്‍വി നേരിട്ടു. തല്‍ഫലമായി ഒരു പരിശീലകനെന്ന നിലയില്‍ ഗംഭീറിന്റെ തന്ത്രങ്ങളും കഴിവുകളും വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായി.
എന്നിരുന്നാലും, സോഷ്യല്‍ മീഡിയയിലെ വിവിധ അവകാശവാദങ്ങളാല്‍ തന്നെ ബാധിക്കാറില്ലെന്ന് ഗംഭീര്‍ പറഞ്ഞു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍, ഗംഭീറിന്റെ മുഖ്യപരിശീലകന്റെ ഭാവിയെക്കുറിച്ച് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സോഷ്യല്‍ മീഡിയ എന്റെ ജീവിതത്തിലും ആരുടെ ജീവിതത്തിലും എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നത്? ഞാന്‍ ഈ ജോലി ഏറ്റെടുക്കുമ്പോള്‍, ഇത് വളരെ ബുദ്ധിമുട്ടുള്ളതും ഉയര്‍ന്ന അഭിമാനമുള്ളതുമായ ജോലിയായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് സമ്മര്‍ദ്ദവുമില്ല, കാരണം എന്റെ ജോലി ഞാന്‍ സത്യസന്ധമായി ചെയ്യുന്നുണ്ട്- ഓസീസ് പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പുള്ള പത്രസമ്മേളനത്തിനിടെ ഗംഭീര്‍ പറഞ്ഞു.

രാജ്യത്തിന് വേണ്ടി ചില മികച്ച നേട്ടങ്ങള്‍ കൈവരിച്ച അവിശ്വസനീയമാംവിധം കഠിനമായി പോരാടിയിട്ടുള്ള ചില ആളുകള്‍ ആ ഡ്രസ്സിംഗ് റൂമിലുണ്ട്. രാജ്യത്തിന് വേണ്ടി ചില മികച്ച നേട്ടങ്ങള്‍ അവര്‍ ഇനിയും നേടും. അതിനാല്‍ അവരെ പരിശീലിപ്പിക്കുന്നതും ഇന്ത്യയെ പരിശീലിപ്പിക്കുന്നതും ഒരു പരമമായ ബഹുമതിയാണ്- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയാക്കുള്ള മുന്നൊരുക്കത്തിലേക്ക് ഇരുടീമുകളും കടന്നിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് വരാനിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ നാല് മത്സരങ്ങളിലെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്താന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് വരാനിരിക്കുന്ന ഓസീസ് പരമ്പരയെ കാണുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍