ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏറ്റവും കൂടുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. എന്നാൽ ബിസിസിഐ ഏറ്റവും കൂടുതൽ തഴയുന്നതും അദ്ദേഹത്തെയാണ്. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും അദ്ദേഹം കളിച്ചിരുന്നില്ല. അതിന് ശേഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ അവസാന രണ്ട് മത്സരങ്ങളിൽ സഞ്ജു പൂജ്യത്തിന് പുറത്തായത് താരത്തിനെ സംബന്ധിച്ച് ഒരു നെഗറ്റീവ് ഇമ്പാക്ട് ആയി മാറി.
ടീമിലേക്ക് ഇനി സഞ്ജുവിന് തിരികെ പ്രവേശിക്കണമെങ്കിൽ ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ ഗംഭീര പ്രകടനം നടത്തണം. എന്നാൽ കളിച്ച മത്സരങ്ങളിൽ അദ്ദേഹം 5 ,40 എന്നി സ്കോറുകളാണ് നേടിയത്. ഗംഭീര പ്രകടനം താരം നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സഞ്ജു സാംസണിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്.
എസ് ശ്രീശാന്ത് പറയുന്നത് ഇങ്ങനെ:
സഞ്ജുവിനെ സമീപകാലത്തായി ഏകദിന മത്സരങ്ങളിൽ നിന്നും തഴയുകയാണ്. ഇത് ശരിയായ രീതിയല്ല. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. അത് എല്ലാവരും മറക്കുന്നു. സഞ്ജുവിന് ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്താൻ സാധിക്കും. രാഷ്ട്രീയം കളിച്ച് അത് നശിപ്പിക്കരുത്. ഗൗതം ഗംഭീര്‍ നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും. സഞ്ജു ഭാവിയിൽ ടീമിലേക്കുള്ള മികച്ച വിക്കറ്റ്‌കീപ്പർ ബാറ്റ്‌സ്മാനാണ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്”
എസ് ശ്രീശാന്ത് തുടർന്നു:
“സഞ്ജുവിന്റെ അവസരങ്ങൾ നിഷേധിച്ച് അവന്റെ കരിയർ നശിപ്പിക്കാൻ ഗൗതം ഗംഭീർ കൂട്ട് നിൽക്കരുത്. ക്രിക്കറ്റിലെ പൊളിറ്റിക്സ് അദ്ദേഹത്തിന്റെ മേൽ ചുമത്തരുത്. സഞ്ജുവിനെ ടീമിൽ പ്രവേശിപ്പിക്കണം എന്ന് ഒരുപാട് തവണ വാദിച്ച വ്യക്തിയാണ് ഗംഭീർ അത് മറന്നു പോകരുത്” എസ് ശ്രീശാന്ത് പറഞ്ഞു.
Read more
ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ സഞ്ജു ഇന്ത്യ ഡി ടീമിന്റെ ഭാഗമാണ്. നിലവിലെ പ്രകടനം വെച്ച് അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. താരത്തിന്റെ ഗംഭീര പ്രകടനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.