സഞ്ജുവിനെ തഴയുന്നത് ഗൗതം ഗംഭീർ, പണ്ട് പറഞ്ഞത് ഒന്നും മറക്കരുത് എന്ന് എസ്. ശ്രീശാന്ത്; സംഭവം ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏറ്റവും കൂടുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. എന്നാൽ ബിസിസിഐ ഏറ്റവും കൂടുതൽ തഴയുന്നതും അദ്ദേഹത്തെയാണ്. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും അദ്ദേഹം കളിച്ചിരുന്നില്ല. അതിന് ശേഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ അവസാന രണ്ട് മത്സരങ്ങളിൽ സഞ്ജു പൂജ്യത്തിന് പുറത്തായത് താരത്തിനെ സംബന്ധിച്ച് ഒരു നെഗറ്റീവ് ഇമ്പാക്ട് ആയി മാറി.

ടീമിലേക്ക് ഇനി സഞ്ജുവിന് തിരികെ പ്രവേശിക്കണമെങ്കിൽ ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ ഗംഭീര പ്രകടനം നടത്തണം. എന്നാൽ കളിച്ച മത്സരങ്ങളിൽ അദ്ദേഹം 5 ,40 എന്നി സ്കോറുകളാണ് നേടിയത്. ഗംഭീര പ്രകടനം താരം നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സഞ്ജു സാംസണിന്‌ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്.

എസ് ശ്രീശാന്ത് പറയുന്നത് ഇങ്ങനെ:

സഞ്ജുവിനെ സമീപകാലത്തായി ഏകദിന മത്സരങ്ങളിൽ നിന്നും തഴയുകയാണ്. ഇത് ശരിയായ രീതിയല്ല. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. അത് എല്ലാവരും മറക്കുന്നു. സഞ്ജുവിന് ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്താൻ സാധിക്കും. രാഷ്ട്രീയം കളിച്ച് അത് നശിപ്പിക്കരുത്. ഗൗതം ഗംഭീര്‍ നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും. സഞ്ജു ഭാവിയിൽ ടീമിലേക്കുള്ള മികച്ച വിക്കറ്റ്‌കീപ്പർ ബാറ്റ്‌സ്മാനാണ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്”

എസ് ശ്രീശാന്ത് തുടർന്നു:

“സഞ്ജുവിന്റെ അവസരങ്ങൾ നിഷേധിച്ച് അവന്റെ കരിയർ നശിപ്പിക്കാൻ ഗൗതം ഗംഭീർ കൂട്ട് നിൽക്കരുത്. ക്രിക്കറ്റിലെ പൊളിറ്റിക്സ് അദ്ദേഹത്തിന്റെ മേൽ ചുമത്തരുത്. സഞ്ജുവിനെ ടീമിൽ പ്രവേശിപ്പിക്കണം എന്ന് ഒരുപാട് തവണ വാദിച്ച വ്യക്തിയാണ് ഗംഭീർ അത് മറന്നു പോകരുത്” എസ് ശ്രീശാന്ത് പറഞ്ഞു.

ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ സഞ്ജു ഇന്ത്യ ഡി ടീമിന്റെ ഭാഗമാണ്. നിലവിലെ പ്രകടനം വെച്ച് അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. താരത്തിന്റെ ഗംഭീര പ്രകടനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Latest Stories

BGT 2024-25: സ്റ്റീവ് സ്മിത്ത് 2.0; നാന്നൂറിന്റെ മികവിൽ ഓസ്‌ട്രേലിയ

'വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു, മൻമോഹൻ സിംഗ് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച പ്രധാനമന്ത്രി; അനുശോചിച്ച് നരേന്ദ്ര മോ​​ദി

ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം; മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; മുന്‍പ്രധാനമന്ത്രിക്ക് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി പിണറായി

'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

'ചരിത്രത്തിനു മുമ്പേ നടന്നയാൾ, ദൃഢചിത്തനായ രാഷ്ട്രനേതാവ്'; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി