Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

യുഗാന്ത്യം; ഗൗതം ഗംഭീര്‍ വിരമിച്ചു

, 8:50 am

ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 2016 രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഗംഭീര്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

58 മത്സരങ്ങളില്‍ നിന്ന് ടെസ്റ്റില്‍ 4154 റണ്‍സ് ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. ഏകദിനങ്ങളില്‍ നിന്ന് 5238 റണ്‍സും ട്വി 20യില്‍ നിന്ന് 932 റണ്‍സും രാജ്യത്തിനായി നേടി. ഡിസംബര്‍ ആറിന് ആഡ്രാപ്രദേശുമായി നടക്കുന്ന മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി അവസാനമായി താന്‍ കളത്തില്‍ ഇറങ്ങുമെന്നും താരം അറിയിച്ചിട്ടുണ്ട്.

കുളിമുറിയുടെ ചുമരില്‍ തലയടിച്ച് പൊട്ടിച്ച നിലയില്‍ ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

15 വര്‍ഷം രാജ്യത്തിനായി കളിച്ചു. ഇനി ഈ മനോഹര കളിയില്‍ നിന്ന് വിരമിക്കുകയാണ്. രണ്ടു വേള്‍ഡ് കപ്പ് നേടിയ ടീമില്‍ താന്‍ അംഗമായിരുന്നു. രണ്ടു വേള്‍ഡ് കപ്പ് ഫൈനലിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി മാറിയതും തനിക്ക് സ്വപ്‌നസാഫല്യത്തിന്റെ നിമിഷമായിരുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

നൃത്തം പഠിപ്പിച്ച് സിവ; നര്‍ത്തകനായി അച്ഛന്‍ ധോണി, കിടിലന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

 

Announcement #Unbeaten

The most difficult decisions are often taken with the heaviest of hearts. And with one heavy heart, I’ve decided to make an announcement that I’ve dreaded all my life. Indian Cricket Team#Unbeaten

Posted by Gautam Gambhir on Tuesday, 4 December 2018

Advertisement