തന്റെ കരിയറിന്റെ തുടക്ക സമയത്ത് ധോണിയുമായി റൂം പങ്കിടാന്‍ അവസരം ലഭിച്ച സംഭവത്തെ കുറിച്ച് പറഞ്ഞ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ഇന്ത്യ എ ടീമിനൊപ്പം സിംബാബ്വെയിലേക്ക് നടത്തിയ പര്യടനത്തിനിടെ ഒരു മാസത്തോളം ധോണിക്കൊപ്പം മുറി പങ്കിടാന്‍ അവസരമുണ്ടായെന്നും അതെല്ലാം വളരെ രസകരമായ നിമിഷങ്ങളായിരുന്നെന്നും ഗംഭീര്‍ പറയുന്നു.
“ഒരു മാസത്തിലധികം കാലം ഞാനും ധോണിയും റൂം മേറ്റ്‌സായിരുന്നു. അന്ന് ഞങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം ധോണിയുടെ മുടിയായിരുന്നു. അന്ന് നീണ്ട സ്വര്‍ണത്തലമുടിയായിരുന്നു ധോണിയുടേത്. ഈ മുടിയെങ്ങനെയാണ് നിലനിര്‍ത്തിക്കൊണ്ടു പോകുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു എന്റെ സംശയം.”
“അന്ന് ധോണിക്കൊപ്പം നിലത്ത് തുണി വിരിച്ചു കിടന്നുറങ്ങിയതും ഓര്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്ക് താമസിക്കാന്‍ ലഭിച്ച മുറി തീരെ ചെറുതായിരുന്നു. ഈ മുറിയെങ്ങനെ കുറച്ചുകൂടി സൗകര്യത്തില്‍ വലുതാക്കിയെടുക്കുമെന്ന ചിന്തിച്ചപ്പോള്‍ മുറിയില്‍നിന്ന് കട്ടിലും ബെഡും എടുത്തുമാറ്റാമെന്ന തീരുമാനത്തിലാണ് എത്തിയത്. അതോടെ റൂമില്‍ കൂടുതല്‍ സ്ഥലം കിട്ടി. പിന്നീട് ധോണിയും ഞാനും തറയില്‍ കിടന്നാണ് ഉറങ്ങിയിരുന്നത്. അതെല്ലാം വളരെ രസകരമായ നിമിഷങ്ങളായിരുന്നു.” ഗംഭീര്‍ പറഞ്ഞു.
ധോണിയുമൊത്ത് ഇത്ര അടുത്ത് ഇടപഴകിയ ആളാണെങ്കിലും താരത്തിന്റെ മുഖ്യ വിമര്‍ശകരിലൊരാളാണ് ഗംഭീര്‍. ഏറ്റവും ഒടുവില്‍ ധോണിയെ ഗാംഗുലിയോട് താരതമ്യം ചെയ്തായിരുന്നു ഗംഭീറിന്റെ വിമര്‍ശനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലി അദ്ധ്വാനിച്ചതിന്റെ ഫലം കൊയ്യാന്‍ ഭാഗ്യം ലഭിച്ച ക്യാപ്റ്റനാണ് ധോണിയെന്നാണ് ഗംഭീര്‍ തുറന്നടിച്ചത്. ഗാംഗുലി മികച്ച കളിക്കാരെ ധോണിയ്ക്ക് നല്‍കിയെന്നും, എന്നാല്‍ ധോണിയ്ക്ക് അത്തരത്തില്‍ മികച്ച താരങ്ങളെ കോഹ് ലിയ്ക്ക് കൊടുക്കാനായില്ലെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.