റിഷഭും ശ്രേയസുമല്ല, അടുത്ത സീസണില്‍ അവന്‍ നയിക്കണം; ഡല്‍ഹിയ്ക്ക് പുതിയ നായകനെ നിര്‍ദേശിച്ച് ഗംഭീര്‍

ഡല്‍ഹി ക്യാപിറ്റല്‍സിന് റിഷഭ് പന്തും ശ്രേയസ് അയ്യരുമല്ലാതെ അടുത്ത സീസണില്‍ മറ്റൊരു നായകനെ നിര്‍ദേശിച്ച് ഗൗതം ഗംഭീര്‍. സ്ര്‌റാര്‍ സ്പിന്നര്‍ ആ.അശ്വിനെ ഡല്‍ഹി നായകനാക്കണമെന്നാണ് ഗംഭീര്‍ പറയുന്നത്.

‘ഞാന്‍ അശ്വിന്റെ വലിയൊരു ഫാനാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇതു നിങ്ങള്‍ക്കു വിചിത്രമായി തോന്നിയേക്കാം. ഒരു പക്ഷെ ഞാന്‍ മാത്രമായിരിക്കാം ഇങ്ങനെ ചിന്തിക്കുന്നത്. അടുത്ത വര്‍ഷം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായി അശ്വിന്‍ വരണമെന്നാണ് എന്റെ ആഗ്രഹം’ ഗംഭീര്‍ പറഞ്ഞു.

ഐപിഎല്ലില്‍ നേരത്തെ പഞ്ചാബ് കിംഗ്‌സിന്റെ നായകനായിരുന്നു അശ്വിന്‍. ഈ സീസണില്‍ ഡല്‍ഹിക്കായി അത്ര മികച്ച പ്രകടനമായിരുന്നില്ല അശ്വിന്റേത്. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ അദ്ദേഹത്തെ ഡിസി നിലനിര്‍ത്താനുള്ള സാധ്യതയും കുറവാണ്. 13 മല്‍സരങ്ങളില്‍ നിന്നും 47 എന്ന മോശം ശരാശരിയില്‍ ഏഴു വിക്കറ്റുകള്‍ മാത്രമാണ് അശ്വിന്‍ വീഴ്ത്തിയത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം