'ഗംഭീറിന്റെ ആക്രമണോത്സുകത പുറത്തുവരുന്നത് ആ സാഹചര്യത്തില്‍'; നിരീക്ഷണവുമായി ദിനേശ് കാര്‍ത്തിക്

ഗൗതം ഗംഭീറിന്റെ ആക്രമണോത്സുകത പൊതുവെ തന്റെ കളിക്കാരെ സംരക്ഷിക്കാനാണെന്ന് ഇന്ത്യന്‍ മുന്‍ താരം ദിനേഷ് കാര്‍ത്തിക്. 2023 ലെ ഐപിഎല്‍ സമയത്ത് നിലവിലെ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ വിരാട് കോഹ്ലിയുമായി കൊമ്പുകോര്‍ത്തിരുന്നു. ആര്‍സിബി താരത്തിനെതിരെ തന്റെ കളിക്കാരനായ നവീന്‍-ഉള്‍-ഹഖിനെ സംരക്ഷിക്കാനാണ് ഗംഭീര്‍ അന്ന് പോരടിച്ചത്. ഷാഹിദ് അഫ്രീദി, കമ്രാന്‍ അക്മല്‍ എന്നിവരോട് കളിക്കളത്തില്‍ വഴക്കിട്ടതിന്റെ ട്രാക്ക് റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. ഗംഭീറിന്റെ സമീപനം ടീമിന് ഗുണം ചെയ്യുമെന്നും നിലവിലെ കളിക്കാര്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ആസ്വദിക്കുമെന്നും കാര്‍ത്തിക് വിശ്വസിക്കുന്നു.

അദ്ദേഹത്തിന്റെ (ഗംഭീര്‍) ആക്രമണോത്സുകത പൊതുവെ തന്റെ കളിക്കാരെ സംരക്ഷിക്കുന്നതിലാണ് പുറത്തുവരുന്നത്. അത് ഇപ്പോഴത്തെ കളിക്കാര്‍ ആസ്വദിക്കുന്ന ഒന്നാണ്. കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നത് അദ്ദേഹത്തിന്റെ ഏറ്റവും നല്ല താല്‍പ്പര്യമാണ്- കാര്‍ത്തിക് പറഞ്ഞു.

ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും മെന്ററായി ഗംഭീര്‍ പ്രശംസനീയമായ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹം മുമ്പ് ഒരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍. ബംഗ്ലാദേശിനെതിരായ വരാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പര ഗംഭീറിന് ഒരു പുതിയ വെല്ലുവിളിയായിരിക്കുമെന്നും റെഡ്-ബോള്‍ ക്രിക്കറ്റില്‍ ഗംഭീര്‍ എങ്ങനെ പ്രദര്‍ശനം നടത്തുമെന്ന് കാണാന്‍ താന്‍ ആകാംക്ഷയിലാണെന്നും കാര്‍ത്തിക് പറഞ്ഞു.

അദ്ദേഹം നിരവധി ടി20 ടൂര്‍ണമെന്റുകളുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ ഈ ടെസ്റ്റ് പരമ്പര ഒരു പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന് തികച്ചും പുതിയതായിരിക്കും. കുത്തൊഴിക്കിലൂടെ സഞ്ചരിച്ച ഒരാളാണ് അദ്ദേഹം. ഒരു പരിശീലകനെന്ന നിലയില്‍ അത്യന്തം പ്രാധാന്യമുള്ള കളിയുടെ സ്പന്ദനം മനസ്സിലാക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്. പരിശീലകനെന്ന നിലയില്‍ അദ്ദേഹം വളരെ പ്രാരംഭ ഘട്ടത്തിലാണ്, അതിനാല്‍ അത് എങ്ങനെ കടന്നുപോകുന്നു എന്നത് രസകരമായിരിക്കും- കാത്തിക് കൂട്ടിച്ചേര്‍ത്തു.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി