പൂജാരയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കായി റണ്‍സുകള്‍ വാരിക്കൂട്ടുമ്പോഴും വിമര്‍ശനമേറ്റ് പുളയാനാണ് ഇന്ത്യന്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയുടെ വിധി. ഫീല്‍ഡിംഗിലെ ശരാശരിയിലും താഴേയുളള പ്രകടനമാണ് പൂജാരയ്ക്ക് വിമര്‍ശനമേല്‍ക്കാന്‍ കാരണം.

ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സുനില്‍ ഗവാസ്‌ക്കര്‍ തന്നെ പൂജാരയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പൂജാരയെ കൂടാതെ ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനേയും ഗവാസ്‌ക്കര്‍ മോശം ഫീല്‍ഡിംഗില്‍ പരിഹസിക്കുന്നത്.

ഫീല്‍ഡിങ്ങില്‍ അശ്വിനും പൂജാരയും ഇപ്പോഴും ശരാശരിക്കു താഴെയാണെന്നാണ് സുനില്‍ ഗവാസ്‌ക്കറുടെ വിലയിരുത്തുന്നത്. ഫിറോസ്ഷാ കോട്ലയില്‍ ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിനിടെ ഗവാസ്‌ക്കര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. കമന്ററി ബോക്സിലിരുന്നായിരുന്നു ഗവാസ്‌ക്കറുടെ വിമര്‍ശനം.

ഹാന്‍ഡ് ബ്രേക്കിലോടുന്ന വാഹനം പോലെയാണ് പൂജാരയുടെ ഓട്ടം എന്നാണ് ഗവാസ്‌ക്കര്‍ വിമര്‍ശിച്ചത്. പന്തിന് പിന്നാലെ പൂജാര ഓടുമ്പോഴായിരുന്നു ഗവാസക്കറുടെ ലൈവ് കമന്ററി. അശ്വിനെയും ഗവാസ്‌ക്കര്‍ വെറുതെ വിട്ടില്ല. അശ്വിന്‍ ഫീല്‍ഡിങ്ങ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുണ്ടാകാം, പക്ഷേ വലിയ പുരോഗതിയൊന്നുമില്ലെന്നായിരുന്നു ഗവാസ്‌ക്കറുടെ വിമര്‍ശനം.

ഫിറോസ്ഷാ കോട്ലയില്‍ അശ്വിനും പൂജാരയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. അശ്വിന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ രണ്ട് ഇന്നിംഗ്സുകളിലായി പുജാര 23, 49 എന്നീ സ്‌കോറുകള്‍ നേടി.

Read more

ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ നേടിയ വിജയമാണ് ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സഹായകരമായത്.