ഐപിഎല്‍ 16ാം സീസണില്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ സാദ്ധ്യതയുള്ള ടീമുകളെ പ്രവചിച്ചിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. തന്റെ രണ്ടു മുന്‍ ഫ്രാഞ്ചൈസികളായ ആര്‍സിബിയെയും പഞ്ചാബ് കിംഗ്‌സിനെയും ഗെയ്ല്‍ തഴഞ്ഞുവെന്നതാണ് കൗതുകരമായ കാര്യം.
നിലവിലെ ചാമ്പ്യന്മാരായ ഹാര്‍ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സ്, കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്, അഞ്ചു തവണ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്, കഴിഞ്ഞ തവണ പ്ലേഓഫ് വരെയെത്തിയ കെഎല്‍ രാഹുല്‍ നായകനായ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരായിരിക്കും ടോപ്പ് ഫോര്‍ സ്ഥാനങ്ങളിലുണ്ടാവുകയെന്ന് ഗെയ്ല്‍ അഭിപ്രായപ്പെട്ടു.
സ്റ്റീവ് സ്മിത്തും കഴിഞ്ഞ ദിവസം ടോപ് ഫോറിനെ തിരഞ്ഞെടുത്തിരുന്നു. എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്, കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെയാണ് സ്മിത്ത് ടോപ് ഫോറില്‍ ഉള്‍പ്പെടുത്തിയത്.
Read more
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയും താന്‍ തന്നെ നയിച്ചിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിനെയും തഴഞ്ഞാണ് സ്മിത്തിന്റെ തിരഞ്ഞെടുപ്പ് എന്നതാണ് ശ്രദ്ധേയമായ കാര്യം.