2024-25 ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ടീമിൽ ചേതേശ്വര് പൂജാരയെ എടുക്കാത്തത് ഇന്ത്യയെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് റോബിൻ ഉത്തപ്പ. ഇന്ത്യൻ ഇന്നിംഗ്‌സിനെ ബാലൻസ് ചെയ്തിരിക്കുന്ന ഒരു താരമാണ് പൂജാര എന്നും അതുപോലെ ഒരു താരത്തിന്റെ അഭാവം ഇന്ത്യയെ ബാധിക്കുന്നുണ്ടെന്നും റോബിൻ ഉത്തപ്പ പറഞ്ഞു.
ഓസ്‌ട്രേലിയയിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകൾക്കായി പൂജാരയെ തിരികെ കൊണ്ടുവരാൻ ഇന്ത്യ വഴി കണ്ടെത്തണമെന്ന് ഉത്തപ്പ അഭിപ്രായപ്പെട്ടു. “ചേതേശ്വര് പൂജാരയെ പോലെയുള്ള ഒരു കളിക്കാരന് ഇനിയും ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കും. എത്രയും വേഗം ഇന്ത്യൻ മാനേജ്മെന്റ് അവനെ തിരിച്ചുവിളിക്കണം”റോബിൻ ഉത്തപ്പ പറഞ്ഞു.
2020-21ൽ ഇന്ത്യയുടെ മുൻ ഓസ്‌ട്രേലിയൻ പര്യടനത്തിൽ 8 ഇന്നിംഗ്‌സുകളിൽ മൂന്ന് അർധസെഞ്ചുറികളോടെ 271 റൺസ് അദ്ദേഹം നേടി. ഇന്ത്യൻ ബാറ്റ്‌സ്മാന്മാരിൽ ഭൂരിഭാഗവും ആക്രമണാത്മക ക്രിക്കറ്റാണ് കളിക്കുന്നതെന്നും പൂജാരയെ പോലൊരു കളിക്കാരൻ വിലപ്പെട്ട കൂട്ടിച്ചേർക്കലായിരിക്കുമെന്നും ഉത്തപ്പ എടുത്തുപറഞ്ഞു.
“ഞങ്ങൾക്ക് ബാറ്റിംഗ് ഓർഡറിൽ ആക്രമണാത്മക ബാറ്റർമാരുണ്ട്, ചേതേശ്വർ പൂജാര, രാഹുൽ ദ്രാവിഡ്, കെയ്ൻ വില്യംസൺ, വിൽ യംഗ് എന്നിവരെ പോലുള്ള ഒരു കളിക്കാരനെ നമുക്ക് ലഭിക്കേണ്ടതുണ്ട്. ഇന്നിംഗ്‌സ് നിയന്ത്രിക്കാനും ഒരറ്റം കേടുകൂടാതെ സൂക്ഷിക്കാനും മറ്റ് ബാറ്റർമാർക്കു ചുറ്റും അവരുടെ സ്വാഭാവിക കളി കളിക്കാനും കഴിയുന്ന ഒരു ബാറ്ററുടെ ആവശ്യമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡ് ഇന്ത്യയെ 3-0 ന് പരാജയപ്പെടുത്തി, അതിനാൽ തന്നെ ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയിൽ 4 മത്സരങ്ങൾ എങ്കിലും ഇന്ത്യക്ക് ജയിക്കാതെ വേറെ മാർഗങ്ങൾ ഇല്ല.